ടിക്കറ്റ് വില്‍പനയിലും ഞെട്ടിച്ച് പൃഥ്വിരാജ് ചിത്രം ആടുജീവിതം.
പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയ്‍ക്ക് മികച്ച അഭിപ്രായമാണ് രാജ്യമെങ്ങും ലഭിക്കുന്നത്. കേരളത്തിനു പുറത്തും മികച്ച പ്രതികരണമുള്ളത് കളക്ഷനിലും പ്രതിഫലിക്കുന്നു. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി പൃഥ്വിരാജ് നായകനായ ആടുജീവിതം മാറിയേക്കും. ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വില്‍പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നുമാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്
ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയില്‍ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. ഞായറാഴ്‍ചത്തെ 24 മണിക്കൂറിലെ ആകെ ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാമതാണ്. ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ 106000 ടിക്കറ്റുകളാണ് വിറ്റത്. ഗോഡ്‍സില്ല x കോംഗ 107000 ടിക്കറ്റുകള്‍ ആകെ വിറ്റപ്പോള്‍ ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി.
undefined
ബോളിവുഡില്‍ നിന്നുള്ള ക്രൂവിനെയാണ് ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം മറികടന്നത്. മൂന്നാം സ്ഥാനത്തുള്ള ക്രൂവിന്റെ 83000 ടിക്കറ്റുകളാണ് വിറ്റത്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആഗോളതലത്തില്‍ ആകെ 100 കോടി രൂപയിലധികം നേടിയിരുന്നു. ബോളിവുഡിനെയും ഞെട്ടിച്ചാണ് പൃഥ്വിരാജിന്റെ ആടുജീവിതം ടിക്കറ്റ് വില്‍പനയിലും കുതിച്ചത് എന്ന് മലയാള സിനിമയ്‍ക്കും അഭിമാനമായ ഒന്നാണ്.
ആടുജീവിതം ആഗോളതലത്തില്‍ ആകെ 115 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമടക്കമുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ കുതിപ്പ്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു. ഇത്രയും ബജറ്റിലെത്തിയ ഒരു ചിത്രം കളക്ഷനിലും വമ്പൻ നേട്ടമുണ്ടാക്കി ആഗോളതലത്തില്‍ മുന്നേറുമ്പോള്‍ സംവിധായകൻ ബ്ലസിയെ നിരവധിയാള്‍ക്കാരാണ് പ്രശംസിക്കുന്നത്.
Read More: 'സീക്രട്ട് ഏജന്റായിരിക്കില്ല', ബിഗ് ബോസ് ഷോയിലെ ഗെയിം വെളിപ്പെടുത്തി സായ് കൃഷ്‍ണൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക