ഞായറാഴ്‍ച അമ്പരപ്പിച്ച് ആടുജീവിതം.
പൃഥ്വിരാജ് നായകനായ ആടുജീവിതം മോളിവുഡിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആടുജീവിതം ആഗോളതലത്തിലെ കണക്കുകളില്‍ 50 കോടി ക്ലബില്‍ റിലീസായി വെറും നാല് ദിവസത്തിനുള്ളില്‍ എത്തിയിരുന്നു. ഇക്കാര്യം നായകൻ പൃഥ്വിരാജും സ്‍ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് വിസ്‍മയിപ്പിച്ച ആടുജീവിതത്തിന് ആദ്യ ഞായറാഴ്‍ചയും വൻ നേട്ടമാണ് എന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ കളക്ഷൻ കണക്കുകള്‍ പ്രകാരം ആകെ ഒമ്പത് കോടിയോളം ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷൻ കണക്കുകളാണ് എന്നതിനാല്‍ യഥാര്‍ഥത്തില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഗ്രോസ് വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യത. മലയാളത്തിന്റെ എക്കാലത്തയും വമ്പൻ വിജയ ചിത്രമായി ആടുജീവിതം മാറും എന്നാണ് നിലവിലെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നതും. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ വീക്കെൻഡ് റിപ്പോര്‍ട്ടുകളിലും വ്യക്തമാക്കുന്നത് ഏകദേശം 60 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നുമാണ്.
undefined
ആടുജീവിതം ആഗോളതലത്തില്‍ പെട്ടെന്ന് 100 കോടി ക്ലബിലെത്തുമെന്നുമാണ് നിലവിലെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരാധകരും പ്രതീക്ഷിക്കുന്നതും. വമ്പൻ ക്യാൻവാസിലെത്തിയിട്ടും ആടുജീവിതത്തിന് 82 കോടി രൂപ മാത്രമാണ് ബജറ്റ് എന്നതും കൗതുകകരമായ ഒന്നാണ്. സംവിധായകൻ ബ്ലസ്സിയാണ് ബജറ്റ് വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ചിട്ടും പൃഥ്വിരാജ് ചിത്രം അത്ഭുതപ്പെടുത്തുന്ന ബജറ്റിലേക്ക് എത്താതിരുന്ന സാഹചര്യത്തില്‍ കളക്ഷനില്‍ നിന്ന് വമ്പൻ ലാഭമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു പൃഥ്വിരാജിന്റെതെന്നാണ് റിപ്പോര്‍ട്ട്.
Read More: തലൈവര്‍ 171ല്‍ രജനികാന്തിന്റേത് എന്ത് കഥാപാത്രമായിരിക്കും?, സൂചനകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക