വമ്പൻ ഹിറ്റിലേക്ക് പൃഥ്വിരാജിന്റെ ആടുജീവിതം.
പൃഥ്വിരാജ് നായകനായ ആടുജീവിതം ആഗോള കളക്ഷനിലും വൻ മുന്നേറ്റമാണ് നടത്തുന്നത്. വൻ ഹിറ്റാകുന്ന ആടുജീവിതത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. ആടുജീവിതത്തിന്റേതായി 24 മണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകള്‍ 84580 ആണെന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാനുള്ള കുതിപ്പിലാണ് പൃഥ്വിരാജിന്റെ ആടുജീവിതം.
കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി രൂപയിലധികം വേഗത്തില്‍ നേടിയ മലയാള ചിത്രമായിട്ടുണ്ട് പൃഥ്വിരാജ് നായകനായ ആടുജീവിതം. ടൊവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം 2018നെയാണ് പൃഥ്വിരാജിന്റെ ആടുജിവിതം മറികടന്നത്. ടൊവിനോ നായകനായ 2018, 13 ദിവസങ്ങള്‍ കൊണ്ടായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തിയത്. മോഹൻലാല്‍ നായകനായ ലൂസിഫര്‍ 18 ദിവസങ്ങള്‍ കൊണ്ട് ആ നേട്ടത്തിലെത്തിയതിനാല്‍ മൂന്നാമതാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
undefined
ആടുജീവിതം ആഗോളതലത്തില്‍ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തില്‍ വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.
ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കിയത് ബ്ലെസ്സിയാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായായത് അമലാ പോളാണ്. ആടുജീവിതത്തിന്റെ ബജറ്റ് ആകെ 82 കോടി രൂപയും ആണ്. ആടുജീവിതത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയതും ബ്ലസ്സിയാണ്.
Read More: ഒടിടിയിലെത്തും മുന്നേ പ്രേമലുവിന് നേടാനാകുക എത്ര?, ആഗോള കണക്കുകളില്‍ ഞെട്ടി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക