ഇന്ത്യയിൽ നിന്നും ആടുജീവിതം നേടിയത് 7.45 കോടിയാണ്. മലയാളം ഉൾപ്പടെയാണിത്.
മലയാള സിനിമയ്ക്ക് വീണ്ടുമൊരു 'സീൻ മാറ്റൽ' ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു.
കഴിഞ്ഞ ദിവസം ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച അഭിപ്രായത്തോടൊപ്പം മികച്ച പബ്ലിസ്റ്റിയും ലഭിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി. ഒടുവിൽ ആദ്യദിന കളക്ഷനിലും ആടുജീവിതം പണംവാരി. പ്രീ സെയിലിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ ആദ്യദിന കേരള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
undefined
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്. മഞ്ഞുമ്മല്‍ ബോയ്‍സ് 3.35 കോടി, ഓസ്‍ലർ 3.10 കോടി, ഭ്രമയുഗം 3.05 കോടി എന്നിവയാണ് ടോപ് ഫൈവിലുള്ള ആദ്യദിനത്തിൽ കസറിയ മലയാള സിനിമകൾ.
നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
അതേസമയം, ഇന്ത്യയിൽ നിന്നും ആടുജീവിതം നേടിയത് 7.45 കോടിയാണ്. മലയാളം ഉൾപ്പടെയാണിത്. ആഗോള കളക്ഷൻ വരാനിരിക്കുന്നതെ ഉള്ളൂ. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്ത ആടുജീവിതത്തിന് മികച്ച ബുക്കിങ്ങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം തിയറ്ററിലും ഹൈസ്ഫുൾ ഷോകളാണ് നടക്കുന്നത്. എന്തായാലും അവധി ദിവസങ്ങളിലാണ് ആടുജീവിതം റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ നാല് ദിവസത്തിൽ ആടുജീവിതം കളക്ഷനിൽ കസറുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..