കൂടുതൽ ഗൾഫ് നാടുകളിൽ ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും.
മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് കുതിപ്പ് ആരംഭിച്ചു. ഇതുവരെ ആഗോളതലത്തിൽ 90കോടിയിലധികം ആടുജീവിതം നേടിയെന്നാണ് കണക്കുകൾ പറയുന്നത്. ഈ വേളയിൽ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷനിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ആടുജീവിതം.
undefined
മോഹൻലാൽ, മമ്മൂട്ടി സിനിമകളെ പിന്നിലാക്കിയാണ് പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ 38 കോടിയാണ് ആടുജീവിതം കേരളത്തിൽ നിന്നുമാത്രം നേടിയത്. ലൂസിഫർ 33.2 കോടി, ഭീഷ്മപർവ്വം 30.75 കോടി എന്നിവയെ പിന്തള്ളിയാണ് ആടുജീവിതം മുന്നിൽ എത്തിയിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും എട്ട് ദിവസത്തിലാണ് ഇത്രയും കോടി സ്വന്തമാക്കിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു.
ഇത് 100 കോടിയിലും നിൽക്കില്ല !; ആടുജീവിതം കൂടുതൽ ഗൾഫ് നാടുകളിലേക്ക്, റീ- സെൻസറിങ്ങിൽ അനുമതി
അതേസമയം, കൂടുതൽ ഗൾഫ് നാടുകളിൽ ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബഹ്റൈൻ, ഖത്തർ എന്നിവടങ്ങളിലാണ് പ്രദർശനാനുമതി ലഭിച്ചത്. റിലീസ് ദിനത്തിൽ യുഎഇയിൽ മാത്രമായിരുന്നു റിലീസിന് അനുമതി ലഭിച്ചിരുന്നത്. അമലപോള്‍ ആയിരുന്നു ആടുജീവിതത്തില്‍ നായികയായി എത്തിയത്. ഒപ്പം അറബിക്, ഹോളിവുഡ് താരങ്ങളും ചിത്രത്തിന്‍റെ ഭാഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..