രണ്ട് മൂന്ന് ദിവസത്തിൽ 100 കോടി ക്ലബ്ബ് ചിത്രമെന്ന ഖ്യാതിയും ആടുജീവിതം സ്വന്തമാക്കിയേക്കും.
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് ഭേദപ്പെട്ട കളക്ഷൻ ലഭിക്കുക എന്നത് സിനിമാ നിർമാതാക്കളെ സംബന്ധിച്ച് വലിയ കാര്യമാണ്. സമീപകാലത്ത് പല മലയാള സിനിമകൾക്കും മുടക്കിയ മുതൽ പോലും നിർമാതാക്കൾക്ക് ലഭിച്ചിരുന്നില്ല. എന്നാണ് ഇന്ന് കഥ മാറി. മലയാള സിനിമ അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 200കോടി നേടിയ സിനിമ വരെ പ്രേക്ഷകർക്ക് മുന്നിലെത്തി.
ബ്ലോക് ബസ്റ്ററുകൾക്ക് പിന്നാലെ വീണ്ടുമൊരു സൂപ്പർ ചിത്രം മലയാളത്തിന് ലഭിച്ചു കഴിഞ്ഞു. പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം ആണത്. റിലീസ് ദിനം മുതൽ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ബഹുദൂരം മുന്നിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ ബ്ലെസി ചിത്രം നേടിയ കളക്ഷനുകൾ പുറത്തുവരികയാണ്.
undefined
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ദിവസത്തിൽ 75 കോടി നേടിയിരിക്കുകയാണ് ആടുജീവിതം. ഇന്നലെ കേരളത്തിൽ നിന്നുമാത്രം 4.75 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50കോടി ക്ലബ്ബിൽ ആടുജീവിതം എത്തിയിരുന്നു. ഈ രീതിയിൽ ആണ് മുന്നോട്ടുള്ള പോക്കെങ്കിൽ രണ്ട് മൂന്ന് ദിവസത്തിൽ 100 കോടി ക്ലബ്ബ് ചിത്രമെന്ന ഖ്യാതിയും ആടുജീവിതം സ്വന്തമാക്കും.
സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായ വിലക്കും ഇന്ന് ഓര്‍ക്കുമ്പോള്‍..: ആടുജീവിതം വിജയത്തില്‍ വിനയൻ
അതേസമയം, ദുൽഖർ നായകനായി എത്തിയ കുറുപ്പിന്റെ ലൈഫ് ടൈം കളക്ഷൻ ആടുജീവിതം ഇന്ന് മറികടക്കുമെന്നാണ് വിലയിരുത്തൽ. 78കോടിയാണ് കുറിപ്പിന്റെ ഗ്രോസ് കളക്ഷൻ. ബിസിനെല്ലാം ചേർത്ത് ചിത്രം 100കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഇനി ഏതൊക്കെ ചിത്രങ്ങളെയാണ് ആടുജീവിതം മറികടക്കുക എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..