തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ്
ഒടിടിയുടെ കാലത്ത് സിനിമകള്‍ തിയറ്റര്‍ റിലീസിന്‍റെ ഒരു മാസത്തിനിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുണ്ടാക്കുന്നത് അപൂര്‍വ്വമാണ്. മലയാള ചിത്രം പ്രേമലുവിന്‍റെ കാര്യത്തില്‍ അതാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി കൊള്ളാവുന്ന ഓപണിംഗ് കളക്ഷനോടെ ആരംഭിച്ചതാണ്. തരംഗമായതിന് പിന്നാലെ ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് വന്‍ വിജയം നേടിയതിന്‍റെ ചുവട് പിടിച്ച് പ്രേമലുവിന്‍റെ തമിഴ് പതിപ്പ് ഈ വാരം തിയറ്ററുകളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് വിതരണം ചെയ്തത് എസ് എസ് കാര്‍ത്തികേയ ആണെങ്കില്‍ തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് ആണ്. വെള്ളിയാഴ്ചയായിരുന്നു തമിഴ് പതിപ്പിന്‍റെ റിലീസ്. തമിഴിലെ പ്രധാന നിരൂപകരൊക്കെയും മികച്ച അഭിപ്രായം പറഞ്ഞ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരും ചിത്രം തങ്ങളെ രസിപ്പിച്ചെന്ന് അഭിപ്രായം പറയുന്നുണ്ട്.
version is getting good reports from audience all over TN..
For its Tamil Dubbing..
Booking is also picking up.. 👌 pic.twitter.com/LaBz6TV0PO
undefined
ട്രാക്കര്‍മാരായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കനുസരിച്ച് പ്രേമലുവിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ 50 ലക്ഷത്തോളം നേടിയിട്ടുണ്ട്. മികച്ച അഭിപ്രായം വന്നത് ശനിയാഴ്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ട്. ഈ വാരാന്ത്യത്തില്‍ ചിത്രം എത്ര നേടുമെന്ന ആകാംക്ഷയിലാണ് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍. മികച്ച സ്ക്രീന്‍ കൗണ്ടുമുണ്ട് ചിത്രത്തിന്. അതേസമയം പ്രേമലുവിന്‍റെ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകള്‍ക്ക് ചെന്നൈയില്‍ നിലവില്‍ പ്രദര്‍ശനമുണ്ട്. മൂന്ന് ഭാഷാ പതിപ്പുകള്‍ക്കും മികച്ച ഒക്കുപ്പന്‍സിയും ലഭിക്കുന്നുണ്ട്.
ALSO READ : ഹൃദയഗീതങ്ങളുടെ കവി; ശതാഭിഷേക നിറവില്‍ ശ്രീകുമാരന്‍ തമ്പി