വാലിബന്‍റെ ആഗോള ലൈഫ് ടൈം കളക്ഷന്‍ കേരളത്തില്‍ നിന്ന് മറികടന്ന് പ്രേമലു, ഭ്രമയുഗത്തിന് തടയാനാകുന്നില്ല

By Web Team  |  First Published Feb 25, 2024, 10:59 AM IST

കേരളത്തില്‍ നിന്ന് മാത്രമായി വാലിബന്റെ ആഗോള കളക്ഷൻ മറികടന്നിരിക്കുകയാണ് പ്രേമലു.
 


പുതുകാലത്തിന്റെ അഭിരുചികളുമായി യോജിക്കുന്ന ഉള്ളടക്കവുമായെത്തിയ ചിത്രം പ്രേമലു വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രേമലു വെറും 12 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍ണായക സംഖ്യയില്‍ എത്തിയിരുന്നു. ഭ്രമയുഗത്തെ വെല്ലുവിളിച്ച് പ്രേമലു 50 കോടി ക്ലബില്‍ കടന്നു. മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷൻ കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി പ്രേമലു മറികടന്നിരിക്കുകയാണ്.

മലൈക്കോട്ടൈ വാലിബൻ ആകെ 30 കോടിയോളമാണ് നേടിയത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് പ്രേമലു 30 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇനി പ്രേമലു ആഗോളതലത്തില്‍ 60 കോടി എന്നതിലേക്ക് കുതിക്കുകയാണ് എന്ന് ബോക്സ് ഓഫീസ് കണക്കുകള്‍ തെളിയിക്കുന്നു, മൂന്നാമാഴ്‍ചയിലും പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളില്‍ അധികം പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതും പിന്നീട് എത്തിയ മമ്മൂട്ടിയുടെ ഭ്രമത്തെയും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തുന്നത് എന്നതും ചരിത്രമായിരിക്കുന്നു.

Latest Videos

undefined

ചിരിക്കാഴ്‍ചകളാണ് പ്രേമലു എന്ന മലയാള ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്നാണ് കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ചിരിയില്‍ പൊതിഞ്ഞാണ് പ്രേമലുവില്‍ പ്രണയ കഥ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ചെറിയ ബജറ്റിലാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ വൻ ലാഭം തന്നെ ചിത്രം നിര്‍മാതാക്കള്‍ക്ക് നല്‍കും എന്നാണ് കരുതുന്നത്.

നസ്‍ലിൻ നായകനായ പ്രേമലു സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് എ ഡിയാണ്. കഥയും ഗിരീഷ് എഡിയുടേതാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അജ്‍മല്‍ സാബുവാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നായകനും നായികയുമായ നസ്‍ലെനും മമിതയ്‍ക്കുമൊപ്പം പ്രേമലുവില്‍  പ്രധാന വേഷങ്ങളില്‍ എത്തിയിപ്പോള്‍ . ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‍കരനും ചേര്‍ന്നാണ്.

Read More: മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!