തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗിരീഷ് എ ഡി ഒരുക്കുന്ന മൂന്നാമത്തെ ചിത്രം
എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഒരുപോലെ രുചിക്കുമ്പോഴാണ് ഒരു ചിത്രം ട്രെന്‍ഡ് സെറ്റര്‍ ആവുന്നത്. ഗിരീഷ് എ ഡിയുടെ ഏറ്റവും പുതിയ ചിത്രം പ്രേമലു പ്രധാനമായും ലക്ഷ്യമിട്ട പ്രേക്ഷകര്‍ കൗമാരക്കാരും യുവാക്കളുമായിരുന്നെങ്കിലും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ ചിത്രം കാണാനെത്തി. കുടുംബങ്ങളും. ഫലം താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഇപ്പോഴിതാ ചിത്രം ആദ്യ 9 ദിനങ്ങളില്‍ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തുകയാണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗിരീഷ് എ ഡി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രേമലു. സാമ്പത്തിക വിജയം നേടിയ സൂപ്പര്‍ ശരണ്യ ആയിരുന്നു ഗിരീഷിന്‍റെ രണ്ടാമത്തെ ചിത്രം. യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസവും ആദ്യദിനം പ്രേക്ഷകരെ തിയറ്ററിലെത്തിച്ച ഘടകമാണ്. റിലീസ് ദിനത്തില്‍ തന്നെ വന്‍ അഭിപ്രായം നേടാന്‍ കഴിഞ്ഞതോടെ ആദ്യ വാരാന്ത്യ കളക്ഷനില്‍ ചിത്രം കുതിച്ചു. പ്രവര്‍ത്തി ദിനങ്ങളിലും കളക്ഷനില്‍ കാര്യമായ ഡ്രോപ്പ് ഉണ്ടായില്ല.
undefined
ദിവസങ്ങള്‍ക്കിപ്പുറം എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് മുന്നിലും വീണില്ല എന്നതില്‍ നിന്ന് പ്രേമലുവിനോടുള്ള പ്രേക്ഷകരുടെ പ്രേമം ഊഹിക്കാം. വീണില്ലെന്ന് മാത്രമല്ല റിലീസിന് ശേഷമുള്ള ഏറ്റവും മികച്ച കളക്ഷനും പ്രേമലു ശനിയാഴ്ചയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം 1.2 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 9 ദിനങ്ങളില്‍ ചിത്രം നേടിയത് 27 കോടിക്ക് മുകളിലാണെന്നാണ് വിവരം. അതേസമയം ചിത്രം 30 കോടി പിന്നിട്ടതായി ചില ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. ശനിയാഴ്ചയെ മറികടക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ സണ്‍ഡേ ഒക്കുപ്പന്‍സി. കളക്ഷനിലും ഇത് മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം