'പ്രേമലു'തരംഗമോ; ആദ്യ ഞായറാഴ്ച ബോക്സോഫീസ് തൂഫാനാക്കിയ കോടികളുടെ കണക്ക് ഇങ്ങനെ.!

By Web Team  |  First Published Feb 12, 2024, 12:23 PM IST

ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്‍മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.


കൊച്ചി: നസ്‍ലെൻ മമിത എന്നിവരെ നായിക നായകന്മാരാക്കി എത്തിയ പ്രേമലു ബോക്സോഫീസില്‍ ആദ്യ ഞായറാഴ്ച മികച്ച കളക്ഷന്‍ നേടി. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചെറിയ ബജറ്റില്‍ ഭാവന സ്റ്റുഡിയോസ്  ഒരുങ്ങിയതായിരുന്നു പ്രേമലു, വമ്പൻമാരെ അമ്പരപ്പിച്ച് മൂന്ന്  ദിവസത്തില്‍ പ്രേമലു നേടിയത് 5.50 കോടിയാണ്. 

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമ‍ലു വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം കളക്ഷന്‍ നേടിയിരുന്നു. ശനിയാഴ്‍ചിത്രം 1.9 കോടി കളക്ഷന്‍ നേടി. മൂന്നാം ദിനമായ ഞായറാഴ്ച സക്നില്‍ക്.കോം കണക്ക് പ്രകാരം ചിത്രം 2.70 കോടിയാണ് നേടിയത്.  ഇതോടെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍‍ 5 കോടി പിന്നിട്ടു. 71.41% ശതമാനം ആയിരുന്നു ചിത്രത്തിന്‍റെ ഞായറാഴ്ചത്തെ ഒക്യുപെന്‍സി. 

Latest Videos

undefined

ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്‍മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‍കരനും ചേര്‍ന്നാണ്. കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും തിരക്കഥ എഴുതിയിരിക്കുന്നു. കഥ ഗിരീഷ് എഡിയുടേതാണ്.

കലാസംവിധാനം വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്‍ണൻ. മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് നസ്‍ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ മറ്റ് പ്രവര്‍ത്തകര്‍.

തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

'ഗംഭീര ചിത്രം'; പ്രേമലുവിനെ നെഞ്ചിലേറ്റി സംവിധായകന്‍ ജിസ് ജോയ്

click me!