റെക്കോര്‍ഡുകള്‍ കടപുഴകുന്നു, സലാര്‍ മുന്നൂറ് കോടിയിലേക്ക്, ഒഫിഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത്

By Web Team  |  First Published Dec 24, 2023, 3:32 PM IST

പ്രഭാസിന്റെ സലാറിന്റെ രണ്ടാം ദിവസം കളക്ഷനില്‍ വൻ കുതിപ്പ്.


പ്രഭാസ് നായകനായ സലാര്‍ സിനിമയുടെ കളക്ഷനില്‍ അത്ഭുതമായ വമ്പൻ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. ഇന്നലെയും സലാര്‍ ആഗോളതലത്തില്‍ 100 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആകെ 295.7 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

റിലീസിന് സലാര്‍ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ല്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡാണ് ഇത്. വിജയ്‍യുടെ ലിയോ റിലീസിന് 148.5 കോടി രൂപ നേടിയാണ് നേരത്തെയുള്ള റെക്കോര്‍ഡ‍്. എന്തായാലും സലാര്‍ ഇന്ത്യയില്‍ പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കും എന്നാണ് ലഭ്യമാകുന്ന ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest Videos

ഉത്തരേന്ത്യയിലും സലാറിന് വമ്പൻ സ്വീകാര്യതയാണ്. പ്രഭാസ് നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് സലാര്‍ സിനിമയുടെ പ്രധാന പ്രത്യേകത. പ്രഭാസിന്റെ സലാര്‍ എന്ന നായക കഥാപാത്രത്തിന്റെ ബില്‍ഡ് അപ് ആവേശമുണ്ടാക്കുന്ന ഒന്നാണ് എന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാസ് അപ്പീലുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന് പ്രശാന്ത് നീലിന് നല്‍കിയിരിക്കുന്നത്. പ്രഭാസിനെ മികച്ചതായി അവതരിപ്പിക്കാനും ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലിന് കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിന്റെ പ്രിയൻ നടൻ പൃഥ്വിരാജും ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തിയിരിക്കുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ക്കും ആവേശമേകുന്ന ഒന്നായി മാറിയിരിക്കുകയാണ് സലാര്‍. വരദരാജ മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് മികച്ച പ്രകടനം നടത്തിയിരിക്കുന്നു. അടുത്ത സുഹൃത്തുക്കളായിട്ടാണ് പൃഥ്വിരാജും പ്രഭാസും ചിത്രത്തില്‍ എത്തിയിരിക്കുന്നത്. എൻഗേജിംഗാണ് പ്രഭാസിന്റെ സലാര്‍ സിനിമ.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!