'പാന്‍ ഇന്ത്യന്‍' അവിടെ തള്ളല്ല; ഹിന്ദിയില്‍ ഒന്നിലധികം 100 കോടി ചിത്രങ്ങള്‍ ഒരേയൊരു തെന്നിന്ത്യന്‍ താരത്തിന്

By Web Team  |  First Published Dec 31, 2023, 1:07 PM IST

പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തെന്നിന്ത്യന്‍ താരം ആര്?


ഇന്ത്യന്‍ സിനിമയുമായി ചേര്‍ത്ത്, വിശേഷിച്ചും തെന്നിന്ത്യന്‍ സിനിമാ മേഖലകളില്‍ ഇന്ന് ഏറ്റവുമധികം പ്രചാരത്തിലുള്ള ഒരു പ്രയോഗമാണ് പാന്‍ ഇന്ത്യന്‍ എന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഇന്ത്യ മുഴുവന്‍ റീച്ച് ഉള്ള ചിത്രം എന്നതാണ് അതിന്‍റെ അര്‍ഥം. ഇന്ത്യ മുഴുവന്‍ വൈഡ് തിയറ്റര്‍ റിലീസിംഗ് ഉണ്ടായാല്‍ മാത്രം പോര, മറിച്ച് അത് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുകകൂടി ചെയ്താലേ ആ സിനിമയിലെ താരത്തെ പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കാനാവൂ. ഈ തരത്തില്‍ നോക്കിയാല്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ താരം മറ്റാരുമല്ല, പ്രഭാസ് ആണ്.

മുന്‍‌പ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍‌ മാത്രം അറിയപ്പെട്ടിരുന്ന താരത്തെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് എടുത്തുയര്‍‌ത്തിയത് എസ് എസ് രാജമൌലിയുടെ ബ്രഹ്‍മാണ്ഡ ചിത്രം ബാഹുബലി ആയിരുന്നു. ചിത്രത്തിനൊപ്പം പ്രഭാസിനെയും ഇന്ത്യ മുഴുവന്‍ അറിഞ്ഞു. ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്നതിന് അപ്പുറമുള്ള റീച്ച് ആണ് ബാഹുബലി എന്ന ഒറ്റ ചിത്രം പ്രഭാസിന് നേടിക്കൊടുത്തത്. ബാഹുബലിക്ക് ശേഷം ഒടുവിലത്തെ റിലീസ് സലാര്‍‌ എത്തുന്നതുവരെ പ്രഭാസിന് കാര്യമായ ജനപ്രിയ ചിത്രങ്ങളൊന്നുമില്ല. എന്നിരുന്നാലും ബോക്സ് ഓഫീസില്‍ അവ ചലനം സൃഷ്ടിച്ചിരുന്നു.

Latest Videos

undefined

ഒന്നും രണ്ടുമല്ല, പ്രഭാസിന്‍റെ അഞ്ച് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളാണ് 100 കോടിക്ക് മുകളില്‍ ഇതുവരെ നേടിയിട്ടുള്ളത്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രങ്ങളില്‍ രാധേശ്യാം മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാതിരുന്നത്. ബാഹുബലിയുടെ ഹിന്ദി പതിപ്പ് 118.50 കോടിയും ബാഹുബലി 2 ഹിന്ദി 511 കോടിയും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കി. സാഹൊ 145.70 കോടിയും ആദിപുരുഷ് 148 കോടിയും നേടി. ഏറ്റവും പുതിയ ചിത്രം സലാറിന്‍റെ ഹിന്ദി പതിപ്പ് ആദ്യ 9 ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ കയറി. 105 കോടിയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിട്ടുള്ളത്. ബോക്സ് ഓഫീസ് സ്വാധീനം ഇത്രയുമാണെന്നതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് പ്രഭാസ്.

ALSO READ : വിജയ് ആരാധകര്‍ക്കുള്ള ന്യൂഇയര്‍ സര്‍പ്രൈസ് വരുന്നു! കാത്തിരിപ്പേറ്റി പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!