ഏപ്രില്‍ 28 ന് എത്തിയ ചിത്രം
ബിഗ് ബജറ്റ് ചിത്രങ്ങളുടെ സീക്വലുകള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് പുതുമയല്ല. ബാഹുബലിയില്‍ നിന്ന് ആരംക്ഭിച്ച വിജയകഥകള്‍ ഇപ്പോള്‍ പൊന്നിയില്‍ സെല്‍വന്‍ 2 ല്‍ എത്തിനില്‍ക്കുന്നു. ഏപ്രില്‍ 28 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം 10 ദിവസം പൂര്‍ത്തിയാക്കി കഴിഞ്ഞു. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പി എസ് 2. മികച്ച ഇനിഷ്യല്‍ നേടിയിരുന്ന ചിത്രത്തിന്‍റെ 10 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്.
തമിഴ്‍നാട്ടില്‍ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു പി എസ് 2. എന്നാല്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് അതിലുമധികം നേടിയിട്ടുണ്ട് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ കണക്ക് പ്രകാരം 118.60 കോടിയാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള ചിത്രത്തിന്റെ ആകെ നേട്ടം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 10 ദിനങ്ങളില്‍ ചിത്രം ആകെ നേടിയ ഗ്രോസ് 270 കോടി ആണെന്നും ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. അതേസമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1. 492 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്. രണ്ടാം ഭാഗം ഇത് തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.