തമിഴ്നാട്ടില്‍ എക്കാലത്തെയും പണംവാരിപ്പടമായി പൊന്നിയിന്‍ സെല്‍വന്‍; 'വിക്ര'ത്തെ മറികടന്നത് രണ്ടാഴ്ച കൊണ്ട്

By Web Team  |  First Published Oct 13, 2022, 6:12 PM IST

വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1. ബി​ഗ് സ്ക്രീനില്‍ മുന്‍പും മാജിക് കാട്ടിയിട്ടുള്ള മണി രത്നത്തിന്‍റെ സംവിധാനം, വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് തുടങ്ങിയ വമ്പന്‍ താരനിര തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പം തമിഴ് ജനതയെ അത്രമേല്‍ സ്വാധീനിച്ച ഒരു ബൃഹദ് നോവലിന്‍റെ ചലച്ചിത്രരൂപം എന്നതും പിഎസ് 1 നു മേല്‍ പ്രേക്ഷകപ്രതീക്ഷ ഉയര്‍ത്തിയ ഘടകമാണ്. പ്രേക്ഷകപ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന ചിത്രമെന്ന് ആദ്യദിനം മുതല്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ നിരയിലേക്ക് കയറുകയാണ് ചിത്രം. 

ആ​ഗോള ​ഗ്രോസ് കളക്ഷനില്‍ ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം സ്വന്തമാക്കിയ മറ്റൊരു ബോക്സ് ഓഫീസ് നേട്ടത്തെക്കുറിച്ചുള്ള കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ സിനിമ എന്ന ടൈറ്റിലാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയാണ് മണി രത്നം ചിത്രം മറികടന്നത്. വിക്രം തമിഴ്നാട്ടില്‍ നിന്ന് നേടിയ ലൈഫ് ടൈം കളക്ഷന്‍ 180.90 കോടി ആയിരുന്നെങ്കില്‍ വെറും 14 ദിവസങ്ങള്‍ കൊണ്ടാണ് പിഎസ് 1 അതിനെ മറികടന്നത്. 183 കോടിയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത്. 

Latest Videos

ALSO READ : 'ചോള സാമ്രാജ്യ'ത്തില്‍ നിന്ന് 'കെജിഎഫി'ലേക്ക് വിക്രം; പാ രഞ്ജിത്ത് ചിത്രം ആരംഭിക്കുന്നു

 

തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍

1. പൊന്നിയിന്‍ സെല്‍വന്‍ 1- 183 കോടി (14 ദിവസം)

2. വിക്രം- 180.90 കോടി

3. ബാഹുബലി 2- 146.10 കോടി

4. മാസ്റ്റര്‍- 142 കോടി

5. ബി​ഗില്‍- 140.80 കോടി

6. സര്‍ക്കാര്‍- 131 കോടി

7. വിശ്വാസം- 128 കോടി

8. മെര്‍സല്‍- 126.70 കോടി

9. ബീസ്റ്റ്- 119.80 കോടി

10. 2 പോയിന്റ് 0- 113.20 കോടി

click me!