മറ്റെല്ലാ ചിത്രങ്ങള്‍ക്കും മാറിനില്‍ക്കാം; തമിഴ്നാട് കളക്ഷനില്‍ ചരിത്രം കുറിച്ച് 'പൊന്നിയിന്‍ സെല്‍വന്‍ 1'

By Web Team  |  First Published Oct 9, 2022, 9:18 AM IST

രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്‍റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്


കോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന റിലീസ് ആയിരുന്നു മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ, അവരുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലിന്‍റെ ചലച്ചിത്ര രൂപം, അണിനിരക്കുന്ന വന്‍ താരനിര തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രോജക്റ്റ് ആണ് ഇത്. ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ സാധൂകരിക്കപ്പെട്ടതോടെ തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് അത്.

ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പിഎസ് 1. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്‍റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്.

Latest Videos

തമിഴ്നാട്ടില്‍ ആദ്യ വാരം ഏറ്റവുമധികം ​ഗ്രോസ് നേടിയ തമിഴ് ചിത്രങ്ങള്‍

1. പൊന്നിയിന്‍ സെല്‍വന്‍ 1- 128 കോടി

2. സര്‍ക്കാര്‍- 102 കോടി

3. ബി​ഗില്‍- 101.1 കോടി

4. ബീസ്റ്റ്- 99.25 കോടി

5. വിക്രം- 98 കോടി

6. മാസ്റ്റര്‍- 96.2 കോടി

7. മെര്‍സല്‍- 89 കോടി

8. വലിമൈ- 75.1 കോടി

9. അണ്ണാത്തെ- 72 കോടി

10. വിശ്വാസം- 67.2 കോടി

ALSO READ : 'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, പക്ഷേ മമ്മൂക്കയുടെ തീരുമാനം മറ്റൊന്നായിരുന്നു'

Glorious victory!🔥

Catch 🗡️ in theaters near you! 📽️ 🗡️ pic.twitter.com/cVqqTag0Oq

— Madras Talkies (@MadrasTalkies_)

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ്. ഫ്രാഞ്ചൈസിയിലെ രണ്ട് ഭാ​ഗങ്ങളുടെയും കൂടിയുള്ള നിര്‍മ്മാണച്ചെലവ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

click me!