കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
ദിലീപ് ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമായിരുന്നു പവി കെയര്‍ടേക്കര്‍. ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ വിനീത് കുമാര്‍ ആണ് സംവിധാനം എന്നതിനൊപ്പം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രില്‍ 26) ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ഒരാഴ്ച കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 5.3 കോടിയാണ്. ഏഴാം ദിനമായിരുന്ന മെയ് 2 ന് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 22 ലക്ഷമായിരുന്നെന്നും സാക്നില്‍കിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇന്നലെ ചിത്രത്തിന് ലഭിച്ച ഒക്കുപ്പന്‍സി 15.96 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്‍റെ ഒരാഴ്ചത്തെ ആഗോള ഗ്രോസ് 9 കോടിക്ക് അടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ.
ALSO READ : ഇതാണ് ഞങ്ങ പറഞ്ഞ നടന്‍; 'നടികര്‍' റിവ്യൂ