മാര്‍ച്ച് 22 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്
വര്‍ഷങ്ങള്‍ നീണ്ട വേനലിനു ശേഷം പെയ്ത ആശ്വാസമഴയായിരുന്നു ബോളിവുഡിനെ സംബന്ധിച്ച് പഠാന്‍. കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് മുന്‍പ് നേടിയിരുന്നതുപോലെ ഒരു വിജയം. അതും തുടര്‍ പരാജയങ്ങള്‍ക്കു പിന്നാലെ കരിയറില്‍ നീണ്ട ഇടവേളയെടുത്ത ഷാരൂഖ് ഖാനില്‍ നിന്ന് സംഭവിച്ചത് ബോളിവുഡ് വ്യവസായത്തെ സംബന്ധിച്ച് ഇരട്ടി മധുരമായിരുന്നു. ജനുവരി 25 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിനു ശേഷവും ചിത്രം തിയറ്ററില്‍ കാണാന്‍ ആളുണ്ട്.
തിയറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 657.85 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 392.55 കോടി ഗ്രോസും. എല്ലാം ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1050.40 കോടിയാണ് കളക്ഷന്‍. ബോളിവുഡിന്‍റെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഗ്രോസ് ആണിത്.
celebrations continue to win hearts all over 🔥🔥🔥
Book your tickets now - https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate with only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/V8nD5JMdYu
അതേസമയം പഠാന്‍റെ കളക്ഷന്‍ 1000 കോടിയും നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം ചിത്രം മറ്റു ചില വിദേശ മാര്‍ക്കറ്റുകളിലേക്കും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് വിവരം. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം എത്തിക്കാനുള്ള ആലോചനയിലാണ് തങ്ങളെന്ന് യാഷ് രാജ് ഫിലിംസ് സിഇഒയും പഠാന്‍ സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പഠാന്‍ നേടിയ വന്‍ വിജയത്തിന് ഒരു തുടര്‍ച്ചയാവുന്ന തരത്തില്‍ മറ്റൊരു ബോളിവുഡ് ചിത്രവും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടില്ല ഇതുവരെ.