ഷാരൂഖുമല്ല, പ്രഭാസുമല്ല, വിജയ്‍‍യുമല്ല, 2000 കോടി നേടിയത് ആ ഇന്ത്യൻ നായകൻ

By Web Team  |  First Published Jul 29, 2024, 9:35 AM IST

ഇന്ത്യയില്‍ നിന്ന്  1000 കോടിയിലധികം ആരൊക്കെ നേടി?.


കോടി ക്ലബുകളുടെ പ്രിയങ്കരനാണ് പ്രഭാസ്. പ്രഭാസ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം കല്‍ക്കി 2898 എഡിയും 1000 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് കല്‍ക്കി നേടിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഒരേയൊരു 2000 കോടി ക്ലബ് മാത്രമാണുള്ളതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് .

ഇന്ത്യയില്‍ നിന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ ദംഗല്‍ മാത്രമാണ് ആഗോളതലത്തില്‍ 2000 കോടി ക്ലബിലെത്തിയത്. ആമിര്‍ ഖാൻ നായകനായ ദംഗല്‍ സിനിമ 2016ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. ദംഗല്‍ ആഗോളതലത്തില്‍ ആകെ 2,023.81 കോടി രൂപ നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവയില്‍ കളക്ഷനില്‍ ഒന്നാമതുമെത്തി. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. രണ്ട് തവണ റിലീസ് ചെയ്‍താണ് ചിത്രം നിര്‍ണായക നേട്ടത്തിലെത്തിയത്. ചൈനയിലും വൻ ഹിറ്റായ ദംഗലിന്റെ സംവിധാനം നിര്‍വഹിച്ചത് നിതേഷ് തിവാരി ആണ്.

Latest Videos

undefined

ആദ്യമായി പ്രഭാസ് ആഗോളതലത്തില്‍ 1000 കോടി ക്ലബിലെത്തിയത് ബാഹുബലിയിലൂടെയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1,810.595 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഏഴെണ്ണമാണ് 1000 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കളക്ഷനില്‍ ഇന്ത്യയില്‍ രണ്ടാമതാണ് പ്രഭാസ് ചിത്രം ബാഹുബലി രണ്ട് എന്നതും പ്രത്യേകതയാണ്.

മൂന്നാമതുള്ള ആര്‍ആര്‍ആര്‍ ആകെ 1,387.26 കോടി നേടിയപ്പോള്‍ നാലാമതുള്ള കെജിഎഫ് 2യുടെ കളക്ഷൻ ആഗോള ബോക്സ് ഓഫീസില്‍ 1,200 കോടി രൂപയാണ്. തൊട്ടുപിന്നില്‍ ഷാരൂഖിന്റെ ജവാൻ 1,148.32 കോടിയുമായി എത്തി. പ്രഭാസിനറെ കല്‍ക്കി ആറാം സ്ഥാനത്താണ്. ഏഴാമതുള്ള പത്താൻ ആഗോളതലത്തില്‍ 1,050.3 കോടി രൂപയാണ് നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

Read More: ടര്‍ബോയെ വീഴ്‍ത്തി, ആ മൂന്ന് ചിത്രങ്ങള്‍ മാത്രം ധനുഷിന്റെ രായന് മുന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!