നിവിൻ പോളിയുടെ പ്രേമം വീണ്ടുമെത്തുമ്പോള്‍.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നിവിൻ പോളി. നിവിൻ പോളിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കിയ ചിത്രങ്ങളില്‍ പ്രധാന സ്‍ഥാനം പ്രേമത്തിനുണ്ട്. പല കാലഘട്ടങ്ങളിലായുള്ള നായകന്റെ കഥ പറഞ്ഞ പ്രേമം തമിഴ്‍നാട്ടില്‍ നാളെ വീണ്ടും റിലീസ് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീണ്ടും പ്രേമം റിലീസ് ചെയ്യാനിരിക്കേ കളക്ഷൻ കണക്കുകള്‍ പരിശോധിക്കുന്നത് കൗതുകകരമായ ഒന്നായിരിക്കും ആരാധകര്‍ക്ക്.
റിലീസിന് കേരളത്തില്‍ നിന്ന് പ്രേമം 1.43 കോടി രൂപയാണ് ആകെ നേടിയത്. കേരളത്തില്‍ പ്രേമം 150തിലധികം ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‍നാട്ടില്‍ നിന്ന് പ്രേമം രണ്ട് കോടി രൂപയിലധികം നേടി. ബജറ്റ് വെറും നാല് കോടിയായിരിക്കേ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 73 കോടി രൂപ ആണ് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്.
undefined
ആദ്യമായി നിവിൻ പോളി 50 കോടി ക്ലബില്‍ എത്തുന്നതും സോളോ നായകൻ എന്ന നിലയില്‍ പ്രേമത്തിലൂടെയാണ്. സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ മലയാള സിനിമാ ലോകത്തിന്റെ ആവേശമായി മാറുകയും ചെയ്‍തു. നായകന്റെ വിവിധ കാലത്തെ പ്രണയമായിരുന്നു ചിത്രത്തില്‍ പ്രമേയമായത്. നിരവധി ഗാനങ്ങള്‍ നിവിൻ പോളി ചിത്രത്തിലേതായി വൻ ഹിറ്റായി മാറുകയും ചെയ്‍തു.
നിവിൻ പോളിയുടെ പ്രേമം നിരവധി താരങ്ങളുടെ ഉദയത്തിന് സഹായകരമായി.. അനുപമ പരമേശ്വരനായിരുന്നു അവരില്‍ ഒരാള്‍. സായ് പല്ലവി എന്ന മറുഭാഷ താരവും പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകും തമിഴകവും തെലുങ്കുമൊക്കെ സ്വീകരിക്കുകയും ചെയ്‍തു. ശബരീഷ് വര്‍മ പാട്ടുകാരനായും ഗാനരചയിതാവും ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ നായകൻ നിവിൻ പോളിക്ക് പുറമേ മഡോണ സെബാസ്റ്റ്യൻ, ഷര്‍ഫുദ്ദീൻ, കൃഷ്‍ണ ശങ്കര്‍, അഞ്‍ജു കുര്യൻ, മണിയൻപിള്ള രാജു, ആനന്ദ് നാഗ്, ജൂഡ് ആന്തണി ജോസഫ്, സിജു വില്‍സണ്‍, റിൻസ് തുടങ്ങിയവര്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളിലുണ്ടായിരുന്നു.
Read More: പ്രശ്‍നങ്ങളൊന്നുമില്ല, അമ്പിളി എനിക്ക് എന്റെ മകളാണ്: ജീജ സുരേന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക