ആ സംഖ്യയും മറികടന്ന് മോഹന്‍ലാല്‍ ചിത്രം; 'നേര്' 18 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നേടിയത്

By Web Team  |  First Published Jan 7, 2024, 11:07 PM IST

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് എത്തിയ ചിത്രം


ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ആവറേജ് അഭിപ്രായം വന്നാല്‍പ്പോലും നിര്‍മ്മാതാവ് സേഫ് ആവുമെന്ന് സിനിമാലോകത്ത് പണ്ടുമുതലുള്ള സംസാരമാണ്. അത് ശരിയാണെന്ന് പലകുറി ഈ താരം തെളിയിച്ചിട്ടുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ പോസിറ്റീവ് അഭിപ്രായം നേടിയ നേര് വീണ്ടും അത് തെളിയിക്കുകയാണ്. സ്ക്രീന്‍ കൗണ്ടില്‍ കുറവൊന്നുമില്ലാതെ മൂന്നാം വാരത്തിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

റിലീസിന്‍റെ 18-ാം ദിവസമാണ് നേരിനെ സംബന്ധിച്ച് ഇന്ന്. 18-ാം ദിവസം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 കോടി എന്ന സംഖ്യ മറികടന്നിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. അതോടെ ആവേശത്തിലായ തിയറ്റര്‍ വ്യവസായത്തിന് വലിയ നേട്ടമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രത്തിനാണ്.

Latest Videos

undefined

അതേസമയം കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഇതിനകം തന്നെ കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ചിത്രം. കേരള ബോക്സ് ഓഫീസില്‍ 2018, ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളാണ് നേരിന് മുന്നില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ മുന്നോട്ട് പോകവെ ഇതിന് മാറ്റം വരുമോ എന്ന് കണ്ടറിയണം. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയമോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷക വേഷത്തില്‍ എത്തുന്നത്. അതേസമയം ജയറാമിന്‍റെ ഓസ്‍ലര്‍ ആണ് മലയാളത്തില്‍ നിന്നുള്ള അടുത്ത മേജര്‍ റിലീസ്. ജനുവരി 11 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 

ALSO READ : 'ഓസ്‍ലറി'ന് തൊട്ടുപിറ്റേന്ന് ജയറാമിന്‍റെ മറ്റൊരു ചിത്രവും തിയറ്ററില്‍; ആവേശമായി ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!