ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് എത്തിയ ചിത്രം
സിനിമകളുടെ കാര്യത്തില്‍ പാന്‍ ഇന്ത്യന്‍ എന്ന വാക്കിന് ജനപ്രീതി നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. പിന്നീടും തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നിന്ന് പല ചിത്രങ്ങളും അത്തരത്തില്‍ റീച്ച് ഉണ്ടാക്കി, കളക്ഷനും. എന്നാല്‍ മലയാള സിനിമയ്ക്ക് ഇപ്പോഴും തിയറ്റര്‍ റിലീസിന്‍റെ കാര്യത്തില്‍ പാന്‍ ഇന്ത്യന്‍ റീച്ച് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഒടിടിയില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വാകാര്യതയുണ്ടുതാനും. മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളുമായി താരതമ്യം സാധ്യമല്ലെങ്കിലും മലയാള സിനിമകളുടെ റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്രീന്‍ കൌണ്ട് സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. മികച്ച അഭിപ്രായം നേടുന്ന സിനിമകള്‍ ഭേദപ്പെട്ട കളക്ഷനും നേടുന്നുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മോഹന്‍ലാല്‍ ചിത്രം നേര്.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് എത്തിയ ചിത്രം സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ മലയാള ചിത്രമാണ്. എട്ട് ദിവസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കേരളം കഴിഞ്ഞാല്‍ ചിത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സംസ്ഥാനം കര്‍ണാടകയാണ്. എട്ട് ദിവസം കൊണ്ട് 1.22 കോടിയാണ് കളക്ഷന്‍. ഉത്തരേന്ത്യയില്‍ നിന്ന് 92 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 65 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 8 ലക്ഷവുമാണ് ചിത്രത്തിന്‍റെ നേട്ടം. അങ്ങനെ എട്ട് ദിവസത്തെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ ആകെ 2.87 കോടി.
undefined
അതേസമയം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 9 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു ചിത്രം. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്.
ALSO READ : അപ്പോള്‍ അരി വേണ്ടേ? സെല്‍ഫി മതിയെന്ന് പെണ്‍കുട്ടി; വിജയ് ആരാധികയുടെ വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം