ഡിസംബര്‍ 31നും ബോക്സോഫീസിനെ ഞെട്ടിച്ച് മോഹന്‍ലാലിന്‍റെ നേര്; 2023 അവസാന ദിവസം ഗംഭീരമാക്കി കളക്ഷന്‍.!

By Web Team  |  First Published Jan 1, 2024, 10:07 AM IST

ക്രിസ്മസ് ദിവസം നേടിയ 3.9 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേരിന്‍റെ കൂടിയ കളക്ഷന്‍ ഇത്. രണ്ടാം ഞായറാഴ്ചത്തെ കളക്ഷന്‍ മറികടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 


കൊച്ചി: പുതുവര്‍ഷത്തിലേക്ക് കലെടുത്തുവച്ച ഡിസംബര്‍ 31നും  കേരളത്തിലെ അടക്കം ബോക്സോഫീസില്‍ നേട്ടം കൊയ്ത് മോഹൻലാലിന്റെ നേരിനൊപ്പം. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര് എന്നാണ് കണക്ക്. ഇത്തരമൊരു നേട്ടത്തില്‍ വെറും 11 ദിവസം കൊണ്ടാണ് നേര് എത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത. 

2023 ലെ അവസാന ദിവസമായ ഡിസംബര്‍ 31ന് ആഭ്യന്തര ബോക്സോഫീസില്‍ നേര് പ്രഥമിക കണക്കുകള്‍ പ്രകാരം 3.10 കോടിയാണ് നേടിയത്. എന്നാല്‍ അന്തിമ കണക്കില്‍ ഇത് 4 കോടിക്ക് അടുത്ത് വരാം. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം നേരിന് റിലീസ് ചെയ്ത് രണ്ടാം ഞായറാഴ്ച 52.64%  ഒക്യൂപെന്‍സിയാണ് മലയാളം ഷോയ്ക്ക് ലഭിച്ചത്. ഇത് വലിയൊരു തുകയിലേക്കാണ് പ്രൊജക്ട് ചെയ്യുന്നത്. 

Latest Videos

undefined

ക്രിസ്മസ് ദിവസം നേടിയ 3.9 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേരിന്‍റെ കൂടിയ കളക്ഷന്‍ ഇത്. രണ്ടാം ഞായറാഴ്ചത്തെ കളക്ഷന്‍ മറികടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതേ സമയം വിദേശത്ത് മികച്ച പ്രതികരണമാണ് നേര് ഉണ്ടാക്കുന്നത്. മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയത്. 

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഒരു ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസപ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭിച്ചത്.

മോഹൻലാലും വലിയ ആത്മവിശ്വാസത്തെയോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്.

അമിതാഭ് ബച്ചന്‍റെ 'അംഗ്രി യംഗ്' കഥാപാത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്: സലാര്‍ സംവിധായകന്‍ പ്രശാന്ത് നീല്‍

സലാറിന്‍റെ പത്ത് ദിവസ കളക്ഷന്‍ മൂന്ന് ദിവസത്തില്‍ തൂക്കി ഒരു കന്നട ചിത്രം: "കട്ടേര" സര്‍പ്രൈസ് ഹിറ്റ്

click me!