അതിവേഗത്തിലാണ് പ്രേമലുവിന്റെ കുതിപ്പെന്നത് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയെയാകെ അമ്പരിപ്പിക്കുന്ന ഹിറ്റ് മലയാള ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. ആഗോളതലത്തില്‍ പ്രേമലു ആകെ 73 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിദേശത്തും പ്രേമലുവിന് വലിയ സ്വീകാര്യതയാണ്. യുകെയിലും അയര്‍ലാന്റില്‍ നിന്നുമാണ് പ്രേമലുവിന്റെ കളക്ഷനില്‍ ഗള്‍ഫിനു പുറമേ വിദേശത്ത് നിന്ന് കാര്യമായ സംഭാവന ലഭിക്കുന്നത് എന്നതിന്റെ തെളിവായി മുന്നാമാഴ്ചത്തെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.
കേരളത്തില്‍ ഫെബ്രുവരി ഒമ്പതിനാണ് പ്രേമലു സിനിമ എത്തിയത്. ബോളിവുഡ് നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയതും അയര്ലാന്റിലുമൊക്കെ എത്തുന്നതും ഒരാഴ്ചയ്ക്ക് ശേഷമാണ്. പിന്നീടങ്ങോട്ട് അവിടെയും പ്രേമലുവിന്റെ കുതിപ്പായിരുന്നു. മൂന്നാഴ്ച പിന്നീടുമ്പോഴും യൂറോപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ എണ്ണത്തില്‍ അധികം കുറവില്ല എന്നത് സ്വീകാര്യത തെളിയിക്കുന്നതാണ്.
Malyalam Movie is going strong in its 3rd week in UK and Europe🔥 pic.twitter.com/9h1Dh60uXr
— Box Office Figures (@BoxOfficeFig)
undefined
ഹൈദരാബാദ് പശ്ചാത്തലമായി പ്രേമലുവിന്റെ കഥ പറഞ്ഞത് അന്നാട്ടിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാൻ സഹായകരമായി. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിച്ചത് എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. റിലീസ് സമയത്ത് പ്രതീക്ഷിക്കാതിരുന്ന 100 കോടി എന്ന നേട്ടത്തില്‍ പ്രേമലു എത്തിയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല എന്നാണ് ട്രേഡ് അനലിസ്റ്റ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.
സംവിധാനം ഗിരീഷ് എ ഡിയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്ലെനും മമിത്യ്ക്കുമൊപ്പം പ്രേമലുവില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. നസ്ലെന്റെയും മമിത്രയുടെയും കെമിസ്ട്രി പ്രേമലു സിനിമയെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തു. പതിയ കാലത്തിന് യോജിച്ച തമാശകള്‍ ചിത്രത്തില്‍ ചേര്‍ത്തത് പ്രേമലുവിന്റെ വിജയത്തില്‍ നിര്‍ണായക ഘടകവുമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക