ശനിയാഴ്‍ച പ്രേമലു നേടിയത്.
മലയാളത്തിന്റെ ഒരു സര്‍പ്രൈറ്റ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നതാണ് പ്രേമലു. പ്രേമലുവില്‍ താരതമ്യേന യുവ താരങ്ങളായിട്ടും കളക്ഷനില്‍ ഞെട്ടിക്കുന്ന കാഴ്‍ചയാണ് പ്രേക്ഷകര്‍ കണ്ടത്. ആഗോളതലത്തില്‍ പ്രേമലു ആകെ 109 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്തും പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പനയിലും വൻ മുന്നേറ്റമുണ്ടാക്കുന്നു എന്ന കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടിട്ടുണ്ട്.
ഇന്നലെ 24 മണിക്കൂറിനുള്ളില്‍ പതിനാലായിരം ടിക്കറ്റുകളാണ് നസ്‍ലിനും മമിതയും പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമലുവിന്റെ തമിഴ് പതിപ്പിന്റേതായി ബുക്ക് മൈ ഷോയില്‍ വിറ്റുപോയത്. പ്രേമലു തമിഴ് 0.6 കോടി കളക്ഷനും നേടി. എന്തായാലും തമിഴ് പതിപ്പിനും മികച്ച കളക്ഷൻ നേടാനാകും എന്നാണ് ബോക്സ് ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളം പതിപ്പ് മാത്രമായി പ്രേമലു 100.6 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നേടി എന്നാണ് ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
undefined
പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.
നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക