നസ്‍ലെന്റെ പ്രേമലു ആകെ നേടിയത്.
മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിലവിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നത് നിസാരമല്ല. ഒടിടിയിലേക്കും എത്താൻ പോകുകയാണ് പ്രേമലു. ഒടിടി റിലീസിനു മുന്നേ എത്ര കളക്ഷൻ പ്രേമലുവിന് നേടാനാകുമെന്നതാണ് ആരാധകരുടെ ചര്‍ച്ച.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ വൈകാതെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്താനിരിക്കുമ്പോള്‍ ആഗോളതലത്തില്‍ ആകെ 136 കോടി രൂപയിലധികം നസ്‍ലെൻ നായകനായ പ്രേമലു സിനിമ നേടിയിട്ടുണ്ട്. ഏപ്രില്‍ പന്ത്രണ്ടിനായിരിക്കും നസ്‍ലെന്റെ പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.. നിറഞ്ഞ ചിരി സമ്മാനിച്ച ഒരു ചിത്രമായിട്ടാണ് പ്രേമലുവിനെ മിക്ക പ്രേക്ഷകരും വിലയിരുത്തുന്നത്. ഒടിടി റിലീസും പ്രഖ്യാപിച്ചുവെങ്കിലും പ്രേമലുവിന് തിയറ്ററില്‍ സ്വീകാര്യത നിലവിലും ലഭിക്കുന്നുണ്ടെന്നത് മലയാള സിനിമാ ആരാധകര്‍ക്ക് വലിയ ആവേശമായിട്ടുണ്ട്.
undefined
പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാകുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.
നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.
Read More: ദ ഗോട്ടില്‍ അതിഥി കഥാപാത്രമായി സംവിധായകൻ. ചിത്രീകരിച്ചത് തിരുവനന്തപുരത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക