റൊമാന്റിക്- കോമഡി എന്റർടെയ്നർ ആയെത്തിയ ചിത്രം.
കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിവച്ചൊരു ട്രെന്റ് ഉണ്ട് മലയാള സിനിമയിൽ. മികച്ച മൗത്ത് പബ്ലിസിറ്റി. ഇന്നത്തെ കാലത്ത് ഈ പ്രതികരണം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ അത്തരത്തിൽ വിജയം കൈവരിച്ചിട്ടമുള്ളൂ. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തിയിരിക്കുകയാണ്. പ്രേമലു. നസ്ലിനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പ്രീതിയാണ് ദിവസങ്ങൾ കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രമലു റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ആദ്യ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നും 1.85 കോടി അടുപ്പിച്ചാണ് തിങ്കളാഴ്ച പ്രേമലു സ്വന്തമാക്കിയത്. ആകെ മൊത്തം 12.5 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.
മുൻവിധികളെ മാറ്റിമറിച്ച പ്രേമലു ആദ്യ ദിനം നേടിയത് 90 ലക്ഷത്തോളം രൂപയാണ്. രണ്ടാം ദിനം 1.9 കോടി നേടിയപ്പോൾ മൂന്നാം ദിനം 2.70 കോടി രൂപയും ചിത്രം സ്വന്തമാക്കി. മൂന്നാം ദിവസത്തിൽ 1.85കോടിയും ഈ യുവ താര ചിത്രം സ്വന്തമാക്കി. ഈ വാരം അവസാനിക്കുമ്പോഴേക്കും ഏകദേശം ഇരുപത് കോടി അടുപ്പിച്ച് പ്രേമലു നേടുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
'മനുഷ്യ ഇതെന്ത് ഭാവിച്ചാ..നിങ്ങൾക്ക് 72 വയസായി അറിയോ?'; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം
ഫെബ്രുവരി 9നാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു റിലീസ് ചെയ്തത്. റൊമാന്റിക്- കോമഡി എന്റർടെയ്നർ ആയെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് , ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കിരണ്‍ ജോസിയും ഗിരീഷ് എഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..