തളര്‍ച്ചയറിയാതെ കുതിച്ച് പ്രേമലു.
മലയാളത്തില്‍ നിന്നുള്ള ഒരു സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരിക്കുകയാണ് നസ്ലെൻ നായകനായ പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗമെത്തിയിട്ടും പ്രേമലുവിന്റെ ആഗോള കളക്ഷനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ പ്രേമലു ആകെ 26 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. പ്രേമലുവില്‍ മമിതയാണ് നായികയായി എത്തിയിരിക്കുന്നത്.
സംവിധായകൻ ഗിരീഷ് എ ഡിയുമായ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 17 കോടി രൂപയാണ് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവര്‍ നസ്ലെനും മമിതയ്ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് അജ്മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
undefined
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നസ്ലെൻ നായകനായ പ്രേമലു നിര്‍മിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്കരനും ചേര്‍ന്നാണ്. കിരണ്‍ ജോസിയും ഗിരീഷ് എഡിയും തിരക്കഥ എഴുതിയിരിക്കുന്നു. കഥ ഗിരീഷ് എഡിയുടേതാണ്.
കലാസംവിധാനം വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ. മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരുമാണ് നസ്ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ പ്രവര്‍ത്തകര്‍.
Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക