തകര്‍ക്കാനാകാതെ മോഹൻലാലിന്റെ ആ വമ്പൻ ചിത്രത്തിന്റെ റെക്കോർഡ്, പട്ടികയില്‍ ഇനി മഞ്ഞുമ്മല്‍ ബോയ്‍സും

By Web Team  |  First Published Feb 29, 2024, 5:47 PM IST

വര്‍ഷങ്ങളിത്രയായിട്ടും മമ്മൂട്ടിക്കടക്കം തകര്‍ക്കാനാകാത്ത റെക്കോര്‍ഡ്.


മഞ്ഞുമ്മല്‍ ബോയ്‍സും മലയാളത്തിന്റെ  50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സ് ഏഴ് ദിവസത്തിലാണ് കളക്ഷനില്‍ ആ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ വേഗത്തില്‍ മലയാളത്തിന്റെ 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് മോഹൻലാലിന്റെ പേരിലാണ്. മോഹൻലാല്‍ നായകനായ ലൂസിഫര്‍ നാല് ദിവസത്തിലാണ് ആ നിര്‍ണായക നേട്ടത്തില്‍ എത്തിയത്.

മോഹൻലാല്‍ നായകനായ ലൂസിഫര്‍ പൃഥ്വിരാജിനറെ സംവിധാനത്തില്‍ എത്തിയതാണ്. 2019ലായിരുന്നു ലൂസിഫറിന്റെ റിലീസ്. മോഹൻലാലിന്റെ ലൂസിഫര്‍ ആഗോളതലത്തില്‍ 150 കോടി രൂപയിലധികം ബിസിനസ് നേടുകയും ചെയ്‍തിരുന്നു. വര്‍ഷം 2024 ആയിട്ടും മോഹൻലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ന്നില്ല എന്നത് ലൂസിഫറിന്റെ വമ്പൻ വിജയത്തിന്റെ ഒരു തെളിവാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

തൊട്ടുപിന്നില്‍ മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം അഞ്ച് ദിവസത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി എത്തിയപ്പോള്‍ ദുല്‍ഖറും കുറുപ്പ് എന്ന ചിത്രത്തിലൂടെ തുല്യനില പാലിക്കുന്നു. നാലാം സ്ഥാനത്തുള്ള 2018 ഏഴ് ദിവസത്തിനുള്ളിലാണ് സുവര്‍ണ ക്ലബിലെത്തിയത്. മോഹൻലാല്‍ നായകനായ നേര് ഒമ്പത് ദിവസം എന്ന നിലയില്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയവരില്‍ മലയാളത്തില്‍ ആറാം സ്ഥാനത്തുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.

ആര്‍ഡിഎക്സും സുവര്‍ണ നേട്ടത്തിലെത്തിയത് ഒമ്പത് ദിവസം കൊണ്ടാണ്. തൊട്ടുപിന്നിലുള്ള ഭ്രമയുഗം 11 ദിവസത്തിലാണ് ആ നിര്‍ണായക നേട്ടത്തില്‍ എത്തിയത്. ഒമ്പതാമതുള്ള കായംകുളം കൊച്ചുണ്ണിയും 11 ദിവസത്തിലാണ് നേട്ടമുണ്ടാക്കിയത്. മലയാളത്തിന്റെ പുത്തൻ സര്‍പ്രൈസ് ഹിറ്റ് ചിത്രമായ പ്രേമലുവാകട്ടെ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയത് 13 ദിവസം കൊണ്ടാണ്.

Read More: കങ്കണയ്‍ക്ക് ലഭിക്കുന്നത് 27 കോടി, ആരാണ് പ്രതിഫലത്തിൽ ഒന്നാമതുള്ള നായിക?, 12 പേരുടെ പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!