മുന്നിൽ മോഹൻലാൽ ദുൽഖർ ചിത്രങ്ങൾ; ആരെ കടത്തിവെട്ടും പൃഥ്വി ? ആദ്യദിനം പണംവാരിയ പടങ്ങളിതാ..

By Web Team  |  First Published Mar 28, 2024, 8:53 AM IST

ഒന്നാം ദിവസം പൂർത്തിയാകുമ്പോൾ വലിയൊരു കളക്ഷൻ ആകും പൃഥ്വിരാജ് ചിത്രം നേടുകയെന്നാണ് വിലയിരുത്തല്‍. 


ങ്ങനെ പതിനാറ് വര്‍ഷം നീണ്ടുനിന്ന ബ്ലെസി എന്ന സംവിധായകന്‍റെ 'ആടുജീവിതം' എന്ന യാത്ര ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നജീബ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നടന്ന യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്നാടുന്നത് പൃഥ്വിരാജ് ആണ്. വര്‍ഷങ്ങളായി മലയാളികളും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രി സെയില്‍ ബിസിനസിലെ കളക്ഷനും. മികച്ച ബുക്കിങ്ങുമാണ് ആടുജീവിതത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ മലയാളത്തില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടിയ അഞ്ച് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ ഈ ലിസ്റ്റിലേക്ക് ആടുജീവിതം എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 

നിലവില്‍ മോളിവുഡില്‍ ഓപ്പണിംഗ് ഡേ ഗ്രോസ് കളക്ഷനില്‍ ഒന്നാമത് ഉള്ളത് മോഹന്‍ലാല്‍ സിനിമയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് ആ ചിത്രം. 20.40 കോടിയാണ് ഓപ്പണിം​ഗ് ഡേ ​ഗ്രോസ്. ആ​ഗോള കളക്ഷനാണിത്. രണ്ടാം സ്ഥാനത്ത് ദുൽഖർ നായകനായി എത്തിയ കുറുപ്പ് ആണ്. 19.20 കോടിയാണ് സിനിമ നേടിയ കളക്ഷൻ. 18.10 കോടി നേടി ഒടിയൻ മൂന്നാം സ്ഥാനം നേടിയപ്പോൾ കിം​ഗ് ഓഫ് കൊത്ത 15.50 കോടിയുമായി നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ്. 15.50 കോടിയാണ് ചിത്രം ആദ്യദിനം നേടിയ ​ഗ്രോസ് കളക്ഷൻ. 

Latest Videos

undefined

പൃഥ്വിയുടെ ഭ്രാന്തമായ ഉപവാസ ദിനങ്ങൾ, ക്ഷീണവും ബലഹീനതയും, എന്റെ 'ഗോട്ടാ'ണ് നിങ്ങൾ; സുപ്രിയ

ആറാം സ്ഥാനം മലൈക്കോട്ടൈ വാലിബന് ആണെന്നാണ് പറയപ്പെടുന്നത്. 12.27 കോടിയാണ് ആദ്യദിനം വാലിബൻ നേടിയത്. കഴിഞ്ഞ ദിവസം വരെയുള്ള ആടുജീവിതം പ്രി സെയിൽ ബിസിനസ് 8.5 കോടിയ്ക്ക് മേലാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അങ്ങനെയെങ്കിൽ ഒന്നാം ദിവസം പൂർത്തിയാകുമ്പോൾ വലിയൊരു കളക്ഷൻ ആകും പൃഥ്വിരാജ് ചിത്രം നേടുക. എന്തായാലും പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ മികച്ച കളക്ഷൻ ആടുജീവിതം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ ഉറപ്പിച്ചു പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!