ഒന്നാമന് 242 കോടി, നാല് 100 കോടി പടങ്ങൾ; ബഹുദൂരം പിന്നിൽ മമ്മൂട്ടി, പത്തിൽ തൃപ്തിപ്പെട്ട് 'വാലിബനും'

By Web Team  |  First Published Jun 8, 2024, 5:55 PM IST

പത്താം സ്ഥാനത്ത് മോഹൻലാൽ ചിത്രമാണ്.


ലയാള സിനിമ കണ്ട ഏറ്റവും വലിയ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പുതുവർഷം പിറന്ന് വെറും ആറ് മാസത്തിൽ ലഭിച്ചത് മെ​ഗാ ബ്ലോക്ബസ്റ്റർ ഉൾപ്പടെയുള്ള സിനിമകളാണ്. വെറും അഞ്ച് മാസത്തിൽ 1000 കോടിയിലേറെ ബിസിനസും മലയാള സിനിമ നേടി. ഇനിയും ഒട്ടനവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. എല്ലാം ഒത്തുവന്നാൽ വലിയൊരു വിജയത്തിലേക്ക് ആയിരിക്കും മലയാള സിനിമ ഈ വർഷം അവസാനിക്കുമ്പോൾ എത്താൻ പോകുന്നത്. ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ടോപ് 10ൽ നിൽക്കുന്നവയുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. 

എല്ലാവർക്കും അറിയാവുന്നത് പോലെ മഞ്ഞുമ്മൽ ബോയ്സ് ആണ് ടോപ് 10ൽ ഒന്നാമത് ഉള്ളത്. 242.5 കോടിയാണ് ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിന്റെ സംവിധാനം ചിദംബരം ആയിരുന്നു. പത്താം സ്ഥാനത്ത് മോഹൻലാൽ ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം 30കോടിയാണ് ആ​ഗോളതലത്തിൽ നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ; അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ? സത്യാവസ്ഥ എന്ത് ?

1 മഞ്ഞുമ്മൽ ബോയ്സ് - 242.5 കോടി 
2 ആടുജീവിതം - 158.5 കോടി 
3 ആവേശം -  156 കോടി 
4 പ്രേമലു - 136.25 കോടി 
5 ​ഗുരുവായൂരമ്പല നടയിൽ - 85 കോടി*
6 വർഷങ്ങൾക്കു ശേഷം - 83 കോടി 
7 ടർബോ - 70 കോടി +*
8 ഭ്രമയു​ഗം - 58.8 കോടി 
9 അബ്രഹാം ഓസ്ലർ - 40.85 കോടി 
10 മലൈക്കോട്ടൈ വാലിബൻ - 30 കോടി 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!