ആരൊക്കെ വീഴും?, ബറോസ് അഡ്വാൻസ് കളക്ഷനില്‍ ആ സുവര്‍ണ നേട്ടം മറികടന്നു

By Web Team  |  First Published Dec 24, 2024, 9:08 PM IST

പെട്ടെന്നാണ് ബറോസ് വൻ ഹൈപ്പിലേക്കുയര്‍ന്നത്.


പല തവണ റിലീസ് മാറ്റിവയ്‍ക്കപ്പെട്ട ചിത്രമാണ് ബറോസ്. എന്നാല്‍ ബറോസിനായി ആരാധകര്‍ കാത്തിരുന്നു. ഒടുവില്‍ മോഹൻലാലിന്റെ സംവിധാനത്തിലുള്ള ബറോസ് തിയറ്ററുകളില്‍ എത്തുകയാണ്. വൻ ഹൈപ്പുമായി ബറോസ് കോടി കളക്ഷൻ മുൻകൂറായി കേരളത്തില്‍ നേടിയെന്നാണ് നിലവിലെ കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്ന് മാത്രം 1.2 കോടി രൂപയാണ് മുൻകൂറായി ബറോസ് നേടിയതെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. പൊസിറ്റീവ് റിവ്യു വരികയാണെങ്കില്‍ പല കളക്ഷൻ കണക്കുകളും ബറോസ് തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ. ആരൊക്കെ വീഴുമെന്ന് അറിയാൻ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് പ്രതികരണത്തിനായി കാത്തിരിക്കണമെന്ന് വ്യക്തം. കേരളത്തിലെ പല തിയറ്ററുകളും മോഹൻലാല്‍ ചിത്രത്തിന് ഹൌസ്‍ഫുള്ളാണ് എന്നും  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Latest Videos

undefined

സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് മലയാളത്തിന്റെയും പുറത്തെയും സിനിമ പ്രേക്ഷകരുടെ ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയിയെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് ഇസബെല്ലായെന്ന ഗാനമാണ് മോഹൻലാലാണ് പാടിയിരിക്കുന്നതും. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

മോഹൻലാലാണ് ബറോസില്‍ പ്രധാന കഥാപാത്രമാകുന്നതും എന്നതും ആരാധകര്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ്. ത്രീഡിയിലാണ് ബറോസ് പ്രദര്‍ശനത്തിന് എത്തുക എന്നതും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകമാണ്. സന്തോഷ് ശിവനാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ മാര്‍ക്കോ? ചിത്രം ഉറപ്പിച്ചോ ആ സുവര്‍ണ സംഖ്യ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!