അമ്പരപ്പിക്കുന്ന കുതിപ്പുമായി മോഹൻലാല്‍.
അത്ഭുതപ്പെടുത്തുന്ന വിജയമാണ് നേര് നേടിക്കൊണ്ടിരിക്കുന്നത്. വലിയ ഹൈപ്പൊന്നും നേരിനു തുടക്കത്തിലുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നേരിലെ താരങ്ങളും സംവിധായകനുമുടക്കം പ്രമോഷണല്‍ അഭിമുഖങ്ങളുമായി എത്തുകയും പ്രതീക്ഷകള്‍ പകരുകയും ഒടുവില്‍ തിയറ്ററില്‍ സ്വീകാര്യത ലഭിക്കുകയുമായിരുന്നു. വീണ്ടും മലയാളത്തില്‍ നിന്ന് 50 കോടി ക്ലബിലേക്ക് എത്താൻ കുതിക്കുന്ന മോഹൻലാലിന് നേരിന് ഇന്നു മുതല്‍ കൂടുതല്‍ ഷോകളും ലഭിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
റിലീസിന് മോഹൻലാലിന്റെ നേരിന് 200 സ്‍ക്രീനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ 350 സ്‍ക്രീനുകളില്‍ നേര് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്തടക്കം മോഹൻലാലിന്റെ നേരിന് അധികം സ്‍ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നേര് ആഗോളതലത്തില്‍ ആകെ 48 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതും.
മോഹൻലാലിന്റ നേര് റിലീസിന് 3.04 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. ഒരാഴ്‍ചയില്‍ നേര് ആകെ 40 കോടി രൂപയില്‍ അധികം നേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നേര് കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ പ്രശംസിച്ച് എത്തിയതാണ് ബോക്സ് ഓഫീസ് കണക്കുകളിലും പ്രതിഫലിക്കുന്നത്. ആരാധകര്‍ക്ക് പുറമേ കുടുംബപ്രേക്ഷകരും ഏറ്റെടുത്തതിനാണ് ചിത്രം വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നതും.
എന്തായാലും നേര് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവും ആയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. തികച്ച സ്വാഭാവികമായ പ്രകടനമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് നേര് കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. താരഭാരമില്ലാതെ ഒരു നടനായി മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു എന്നത് നേരിന്റെ വമ്പൻ വിജയത്തില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക