കേരള ബോക്സ് ഓഫീസിൽ 2023ലെ ടോപ് ഫൈവിൽ മൂന്നാം സ്ഥാനത്താണ് നേരുള്ളത്.
ഒരു സിനിമയുടെ വിജയം എന്നത് അതിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഉൾപ്പെടുന്നതാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്, സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, ബമ്പർ ഹിറ്റ് തുടങ്ങിയ ലേബലുകൾ സിനിമകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ആദ്യദിനം മുതൽ അവസാനം വരെ എത്രനേടി എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നൊരു മലയാള സിനിമയാണ് 'നേര്'. മോഹൻലാൽ നായകനായി എത്തിയ ചിത്രം പതിനാറ് ദിവസങ്ങൾ പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്.
ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും കസറുന്ന നേര് കേരള ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയും പഴയകാല റെക്കോർഡുകളെ മറികടക്കുകയുമാണ്. നിലവിൽ കേരള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിലും നേര് ഇടംപിടിച്ചിരിക്കുകയാണ്. പട്ടികയിൽ പത്താം സ്ഥാനത്താണ് മോഹൻലാൽ ചിത്രമിപ്പോൾ ഉള്ളത്. ദൃശ്യം, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് നേരിന്റെ ഈ നേട്ടം.
undefined
'ലാലിനെ ബ്ലേഡ് കൊണ്ട് വരഞ്ഞ ആരാധകർ, ബസിൽ ചാടിക്കയറി കശ്മീർ കശ്മീരെന്ന് ഉറക്കെ വിളിച്ച താരം'
2018, പുലിമുരുകൻ, ബാഹുബലി 2, കെജിഎഫ് 2, ലൂസിഫർ, ലിയോ, ജയിലർ, ആർഡിഎക്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളാണ് യഥാക്രമം പത്ത് സ്ഥാനങ്ങളിൽ ഉള്ളത്. വൈകാതെ മമ്മൂട്ടി ചിത്രത്തെയും നേര് മറകടക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തലുകൾ. കേരളത്തിൽ നിന്നും ഇന്നത്തോടെ നേര് 45 കോടി (നിലവിൽ 42) നേടുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, കേരള ബോക്സ് ഓഫീസിൽ 2023ലെ ടോപ് ഫൈവിൽ മൂന്നാം സ്ഥാനത്താണ് നേരുള്ളത്. ആർഡിഎക്സ്, 2018 എന്നിവയാണ് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..