ആവര്‍ത്തിച്ചു കണ്ടവര്‍ വീണ്ടും വന്നു, തിയറ്ററുകള്‍ നിറച്ചു, മണിച്ചിത്രത്താഴ് ഓരോയിടത്തും നേടിയത്

By Web TeamFirst Published Sep 3, 2024, 4:09 PM IST
Highlights

മോഹൻലാലിന്റെ മണിച്ചിത്രത്താഴ് വെറും 16 ദിവസത്തിനുള്ളില്‍ നേടിയതിന്റെ കണക്കുകള്‍.

മലയാളത്തിന്റെ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. വീണ്ടുമെത്തിയപ്പോഴും മണിച്ചിത്രത്താഴ് വൻ വിജയമായി തിയറ്ററുകള്‍ നിറയ്‍ക്കുകയായിരുന്നു. മോഹൻലാലിന്റെ മണിച്ചിത്രത്താഴ് ആകെ 4.40 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് നിന്ന് മാത്രമായി മൂന്ന് കോടി രൂപയില്‍ അധികം നേടിയപ്പോള്‍ ഒരു കോടി വിദേശത്ത് നിന്നും നേടി. 

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. തിരക്കഥ എഴുതിയത് മധു മുട്ടവും സംവിധാനം ഫാസിലുമായിരുന്നു നിര്‍വഹിച്ചത്. ശോഭന അവതരിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും നടി ശോഭന ചിത്രത്തില്‍ വിസ്‍മയിപ്പിച്ചപ്പോള്‍ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

Latest Videos

ഡോ സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും കഥാപാത്രമായ ചിത്രത്തില്‍ ബ്രഹ്‍മദത്തൻ നമ്പൂതിരിപ്പാടായി തിലകനും, ഉണ്ണിത്താനായി ഇന്നസെന്റും ദാസപ്പൻകുട്ടിയായി ഗണേഷ് കുമാറും, തമ്പിയായി നെടുമുടി വേണുവും, ശ്രീദേവിയായി വിനയ പ്രസാദും, ഭാസുരയായി കെപിഎഎസി ലളിതയും ചന്തുവായി സുധീഷും, കാട്ടുപ്പറമ്പനായി കുതിരവട്ടം പപ്പുവും അല്ലിയായി രുദ്രയും വേഷമിട്ടു. മോഹൻലാലിന്റെയും വേറിട്ട വേഷപ്പകര്‍ച്ചയുണ്ടായ മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മോഹൻലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.

മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചതും. മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും നേടിയെന്ന പ്രത്യേകതയുമുണ്ട്. മണിച്ചിത്രത്താഴിലൂടെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടിയും ശ്രദ്ധയാകര്‍ഷിച്ചു. പി എൻ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു.

Read More: ദ ഗോട്ടിന്റെ ആറ് ലക്ഷം ടിക്കറ്റുകള്‍ വിറ്റു, സംഭവിക്കുന്നത് അത്ഭുതം, ആഗോള കളക്ഷൻ മാന്ത്രിക സംഖ്യ മറികടന്നു<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!