ദളപതി 68ൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടന്മാരാണ് വിജയിയും മോഹൻലാലും. ഒരാൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ആണെങ്കിൽ മറ്റേയാൾ തമിഴകത്തിന്റെ സ്വന്തം ദളപതിയാണ്. ഈ രണ്ട് സൂപ്പർ താരങ്ങളും ഒന്നിച്ചൊരു സിനിമയിൽ എത്തിയാലോ. പിന്നെ പറയേണ്ടല്ലോ പൂരം. അത്തരത്തിൽ ഇരുവരും കട്ടയ്ക്ക് അഭിനയിച്ച ചിത്രമാണ് ജില്ല. മോഹൻലാലും വിജയിയും ശിവനും ശക്തിയുമായി എത്തിയ ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുകയാണ്. ഈ അവസരത്തിൽ ജില്ല ബോക്സ് ഓഫീസിൽ നേടിയ കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്.
2014 ജനുവരി 10നാണ് ആർ ടി നെൽസണിന്റെ സംവിധാനത്തിൽ ജില്ല റിലീസ് ചെയ്യുന്നത്. മോഹൻലാലും വിജയിയും ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വൻ ഹൈപ്പായിരുന്നു ചിത്രത്തിന് അന്ന് ലഭിച്ചത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് തിയറ്ററിൽ വൻവരവേൽപ്പ് ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിജയ്, മോഹൻലാലിനെ എതിർത്ത് നിന്നതൊക്കെ ഒരുഘട്ടത്തിൽ ആരാധകർക്ക് ഇടയിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
കാജൽ അഗർവാൾ നായികയായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നേടിയ ആകെ കളക്ഷൻ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നും 52.20 കോടി, കേരളം- 8.75 കോടി, കർണാടക- 4.70കോടി, ആന്ധ്രയും നിസാമും- 4.50 കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങൾ- 1.00കോടി, വിദേശത്ത് 21.60 കോടി എന്നിങ്ങനെയാണ് ജില്ലയുടെ ഫൈനൽ കളക്ഷനുകൾ. ഒരു വിജയ് മോഹൻലാൽ ചിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറവ് കളക്ഷനാണ് ഇതെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ദുരൂഹതകളുടെ 'മായാവന'ത്തിലേക്ക് അവർ; ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ഉടൻ തിയറ്ററുകളിൽ
അതേസമയം, ദളപതി 68ൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വെങ്കട് പ്രഭുവാണ് സംവിധാനം. മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..