റിലീസ് ദിനത്തിലെ കുതിപ്പ് തുടര്‍ന്നോ? 'മാര്‍ക്കോ' ആദ്യ വാരാന്ത്യത്തില്‍ നേടിയത്

By Web Team  |  First Published Dec 23, 2024, 2:44 PM IST

കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ 4.45 കോടി നേടിയിരുന്നു ചിത്രം


മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. ബോക്സ് ഓഫീസിലെ ഓള്‍ ടൈം ഹിറ്റ് ചാര്‍ട്ടിലേക്ക് നിരവധി പുതിയ പേരുകള്‍ എഴുതി ചേര്‍ക്കപ്പെട്ട വര്‍ഷം. വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ മാര്‍ക്കോ ആണ് ആ ചിത്രം. 

കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ 4.45 കോടി നേടിയ ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10.8 കോടി ആയിരുന്നു. ആദ്യ ദിനം വന്‍ അഭിപ്രായം ഉയര്‍ന്നതോടെ ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ നിറച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിനം 4.65 കോടിയും മൂന്നാം ദിനം 5.1 കോടിയുമാണ് നേടിയിരിക്കുന്നത്. അതായത് ഓപണിംഗ് വീക്കെന്‍ഡില്‍ 14.2 കോടി കേരളത്തില്‍ നിന്ന് മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 2.15 കോടിയും. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യയിലെ ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് 16.35 കോടിയാണ്.

Latest Videos

undefined

അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം തരംഗം തീര്‍ക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് 35 കോടിയോളം വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍ക്കും കളക്ഷന്‍ കുറയുന്ന തിങ്കളാഴ്ചയും വമ്പന്‍ ബുക്കിംഗ് ആണ് മാര്‍ക്കോയ്ക്ക് ലഭിക്കുന്നത്. അസാധാരണമാണ് ഇത്. തിങ്കള്‍, ചൊവ്വ കഴിഞ്ഞാല്‍ ക്രിസ്മസ് ആണ്. വമ്പന്‍ ബോക്സ് ഓഫീസ് കുതിപ്പാണ് തുടര്‍ ദിനങ്ങളിലും ചിത്രത്തെ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലയന്‍റ് മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 

ALSO READ : 'ഇനി ഇവിടെ ഞാന്‍ മതി'; ആക്ഷന്‍ ടീസറുമായി 'മാര്‍ക്കോ' ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!