'വേട്ടൈയനും' 'ക്യാപ്റ്റന്‍ മില്ലറും' നേടിയതിന്‍റെ ഇരട്ടി! ഹിന്ദി ബോക്സ് ഓഫീസില്‍ കുതിച്ച് 'മാര്‍ക്കോ'

By Web Desk  |  First Published Jan 7, 2025, 2:31 PM IST

ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം


മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന വിശേഷണത്തോടെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങളുടെ നിരയിലാണ് ഇപ്പോള്‍ മാര്‍ക്കോ. അതില്‍ത്തന്നെ ഉത്തരേന്ത്യയില്‍ ഏറ്റവും വിജയം നേടിയ മലയാള ചിത്രവും.

ഡിസംബര്‍ 20 ന് മലയാളത്തിനൊപ്പം തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ ആദ്യം മുതലേ തരംഗം തീര്‍ത്ത ചിത്രത്തെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ പതിയെ ഏറ്റെടുത്തു. പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആദ്യ വാരം 25 ലക്ഷം മാത്രം കളക്ഷന്‍ നേടിയ ഹിന്ദി പതിപ്പ് രണ്ടാം വാരം 3.95 കോടി നേടി. മൂന്നാമത്തെ വെള്ളിയാഴ്ച 75 ലക്ഷവും ശനിയാഴ്ച 1 കോടിയും ഞായറാഴ്ച 1.25 കോടിയും തിങ്കളാഴ്ച (ഇന്നലെ) 50 ലക്ഷവും നേടി. അതായത് ഹിന്ദി പതിപ്പ് മാത്രം ആകെ 7.7 കോടി. എന്നാല്‍ നെറ്റ് കളക്ഷനാണ് ഇത്. ഗ്രോസ് ഇതിനും മുകളില്‍ വരും.

Latest Videos

ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്നതിനൊപ്പം തമിഴിലെയും മറ്റും കഴിഞ്ഞ വര്‍ഷത്തെ പല പ്രധാന റിലീസുകളുടെയും ഹിന്ദി പതിപ്പ് നേടിയതിലുമധികം മാര്‍ക്കോ നേടിയിട്ടുണ്ട്. ഉദാഹരണത്തിന് രജനികാന്ത് ചിത്രം വേട്ടൈയന്‍റെ ഹിന്ദി പതിപ്പ് നേടിയത് 4.35 കോടി ആയിരുന്നു. ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലറിന്‍റെ ഹിന്ദി പതിപ്പ് നേടിയത് 4 കോടിയും. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!