മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്
മാര്‍ക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍, വിശേഷിച്ചും തമിഴ്നാട്ടില്‍ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ തെന്നിന്ത്യന്‍ സിനിമയെത്തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഇതുവരെ സൃഷ്ടിച്ച ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയൊക്കെ അതിലംഘിക്കുന്ന ഒരു അസാധ്യ റെക്കോര്‍ഡും തിരുത്തിയെഴുതാന്‍ ഒരുങ്ങുകയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍. മറ്റൊന്നുമല്ല, കളക്ഷനില്‍ മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1 എന്നതാണ് അത്.
മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. ഒരാഴ്ച മുന്‍പ് വരെ സാധിക്കില്ലെന്ന് തോന്നിച്ചിരുന്ന നേട്ടത്തിലേക്ക് ഇപ്പോള്‍ അടുത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം മതി.
undefined
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയ 2018 ന്‍റെ ആഗോള ലൈഫ് ടൈം ബോക്സ് ഓഫീസ് 176 കോടിയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഇതുവരെ നേടിയിരിക്കുന്നത് 163.30 കോടിയും. അതായത് 12.70 കോടി കൂടി നേടിയാല്‍ ചിത്രം ആ ചരിത്രനേട്ടം സ്വന്തമാക്കും. റിലീസ് ദിനത്തില്‍ മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ ബോക്സ് ഓഫീസില്‍ ഈ ചിത്രം ഏറെ മുന്നോട്ടുപോകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും എക്കാലത്തെയും വലിയ മലയാളം ഹിറ്റ് ആവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. തമിഴ്നാട്ടില്‍ മുന്‍പൊരു മലയാള ചിത്രത്തിലും ലഭിക്കാതിരുന്ന വരവേല്‍പ്പ് ആണ് മഞ്ഞുമ്മലിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 40 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
ALSO READ : ആദ്യദിനം തന്നെ ഫിസിക്കല്‍ ടാസ്‍കുമായി ബിഗ് ബോസ്; സീസണ്‍ 6 ന് ആവേശത്തുടക്കം