പ്രേമലുവാണ് മറ്റൊരു സര്‍പ്രൈസ്.
മഞ്ഞുമ്മല്‍ ബോയ്‍സ് മലയാളി പ്രേക്ഷകരുടെ സിനിമാ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിയുടെ ഭ്രമയത്തെയും പിന്നിലാക്കിയായിരുന്നു ഓപ്പണിംഗ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 2024ലെ കണക്കുകളില്‍ രണ്ടാമത് എത്തിയത്. ഇന്നലെയും മഞ്ഞുമ്മല്‍ ബോയ്‍സിന് റെക്കോര്‍ഡ് ടിക്കറ്റ് വില്‍പനയാണ് നടന്നത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇന്നലെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ 168990 ടിക്കറ്റുകളാണ് വിറ്റുപോയത്. സൗഹൃദക്കാഴ്‍ചകളും ശ്വാസമടക്കി വീക്ഷിക്കേണ്ട അതിജീവനവുമൊക്കെ ചിത്രത്തെ വിസ്‍മയമാക്കുന്നു. ആദ്യ ഓപ്ഷനായി മഞ്ഞുമ്മല്‍ ബോയ്‍സിനെ സിനിമ തെരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചിദംബരമാണ്.
undefined
നസ്‍ലിന്റെയും മമിതയുടെയും പ്രേമലുവിന്റെ 78460 ടിക്കറ്റുകളും വിറ്റുപോയി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഭ്രമയുഗത്തിന് ആകെ 40410 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. മഞ്ഞുമ്മല്‍ ബോയ്‍സ് എത്തിയത് മമ്മൂട്ടി ചിത്രത്തിന് വെല്ലുവിളിയാകുന്നു എന്നതിന്റെ സൂചനകളാണ് പ്രതിഫലിക്കുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടിയിലേക്ക് എത്താൻ ഇനി അധിക ദൂരം ഇല്ലെങ്കിലും വൻ സംഖ്യ എന്ന ലക്ഷ്യം മഞ്ഞുമ്മല്‍ ബോയ്‍സ് തടയാനാണ് സാധ്യത എന്ന് വ്യക്തമാകുന്നു.
മൂന്നാമാഴ്‍ചയില്‍ പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളിലേക്ക് എത്തിയിട്ടുണ്ട് എന്നത് വൻ നേട്ടത്തിലേക്ക് ഇനിയും കുതിക്കാൻ സാധ്യത ഉണ്ട് എന്ന് തെളിയിക്കുന്നത്. . ചിരിക്ക് പ്രധാന്യം നല്‍കിയിരിക്കുന്നുവെന്നതാണ് പ്രേമലു സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം തന്നെ 50 കോടിയില്‍ അധികം നേടാനായതും. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്‍ലിനും മമിത്യ്‍ക്കുമൊപ്പം പ്രേമലുവില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ സംവിധാനം ഗിരീഷ് എ ഡിയാണ്. പുതുതലമുറ പ്രേക്ഷകര്‍ക്ക് കണക്റ്റാവുന്ന കോമഡി രംഗങ്ങളാണ് പ്രേമലുവില്‍ എന്നത് സവിശേഷതയാണ്.
Read More: കോളിവുഡിലെ ഉയര്‍ന്ന തുക, വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചതിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക