'സ്റ്റീഫൻ നെടുമ്പള്ളി'യും വഴിമാറി; കളക്ഷനില്‍ 'മഞ്ഞുമ്മല്‍ ബോയ്‍സി'ന് മറികടക്കാന്‍ ഇനി രണ്ട് സിനിമകള്‍ മാത്രം!

By Web Team  |  First Published Mar 9, 2024, 4:18 PM IST

തമിഴ്നാട്ടില്‍ ഇതിനകം 25 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം


മലയാള സിനിമയെ സംബന്ധിച്ച് 2024 ന് ഒരു മികച്ച തുടക്കമാണ് ഫെബ്രുവരി മാസം നല്‍കിയത്. വ്യത്യസ്ത ജോണറുകളില്‍ ഇറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിക്കൊപ്പം ബോക്സ് ഓഫീസിലും കിലുക്കം അറിയിച്ചു. അക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന ചിത്രങ്ങളിലൊന്ന് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍  ബോയ്സ് ആണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു തിരുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് ചിത്രം. 

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഈ യുവതാര ചിത്രം. പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ ഫൈനല്‍ വേള്‍ഡ്‍വൈഡ് കളക്ഷന്‍ 127- 129 ആണെന്നാണ് ലഭ്യമായ കണക്കുകള്‍. ഇന്നത്തെ കളക്ഷനോടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് ലൂസിഫറിനെ മറികടന്നത്.

Latest Videos

undefined

എക്കാലത്തെയും ഏറ്റവും വലിയ മലയാളം വിജയങ്ങളില്‍ രണ്ടേരണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇനി മഞ്ഞുമ്മല്‍ ബോയ്സിന് മുന്നിലുള്ളത്. മോഹന്‍ലാലിന്‍റെ തന്നെ പുലിമുരുകനും 2018 ഉും. പുലിമുരുകന്‍റെ ലൈഫ് ടൈം ഗ്രോസ് 144- 152 കോടി ആയാണ് കണക്കാക്കപ്പെടുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 2018 ന്‍റെ ആകെ നേട്ടം 176 കോടിയും. 

തമിഴ്നാട്ടില്‍ ഇതിനകം 25 കോടി പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്സിന് മൂന്നാം വാരാന്ത്യത്തിലും മികച്ച ബുക്കിംഗ് ആണ് അവിടെ ലഭിക്കുന്നത്. തമിഴ്നാട്ടിലെ കളക്ഷന്‍ ഇനിയും എത്ര മുന്നോട്ട് പോകും എന്നതിനെ ആശ്രയിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നില്‍ക്കുന്നത്. 

ALSO READ : ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്! വിസ്‍മയിപ്പിക്കാന്‍ ബ്ലെസിയും പൃഥ്വിരാജും; 'ആടുജീവിതം' ട്രെയ്‍ലർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!