ആരുണ്ടിവിടെ മഞ്ഞുമ്മല്‍ ബോയ്‍സിനെ തടയാൻ?, കളക്ഷൻ കണക്കുകളില്‍ ഞെട്ടി മോളിവുഡ്

By Web Team  |  First Published Feb 25, 2024, 3:43 PM IST

മഞ്ഞുമ്മല്‍ ബോയ് വെറും മൂന്ന് ദിവസത്തില്‍ ആഗോളതലത്തില്‍ നേടിയത് ഞെട്ടിക്കുന്ന തുക.
 


മഞ്ഞുമ്മല്‍ ബോയ്‍സ് പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ നേട്ടം മൂന്ന് ദിവസത്തിനുള്ളില്‍ ആണ്. ചിത്രത്തിന്റേത് അമ്പരിപ്പിക്കുന്ന കുതിപ്പാണെന്ന് ഒടിടിപ്ലേയാണ് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

പുതുമ നിറഞ്ഞ കാഴ്‍ച അനുഭവിപ്പിക്കുന്ന സിനിമയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്

Latest Videos

യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്. കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അധികം പഴയതല്ലെങ്കിലും സംഭവമുണ്ടായ കാലത്തെ ചിത്രത്തില്‍ അടയാളപ്പെടുത്താൻ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ ഗൌരവത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.

Read More: മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!