'കെജിഎഫ് 2' ന് സാധിച്ചില്ല! കേരളത്തില്‍ 'ബാഹുബലി 2' ന്‍റെ നേട്ടം ആവര്‍ത്തിച്ച് 'മഞ്ഞുമ്മല്‍ ബോയ്‍സ്'

By Web Team  |  First Published Apr 4, 2024, 9:10 AM IST

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം


മോളിവുഡിന്‍റെ മാര്‍ക്കറ്റ് വാല്യു വളര്‍ത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന് അതിന് സാധിച്ചത് തമിഴ്നാട്ടില്‍ നേടിയ അഭൂതപൂര്‍വ്വമായ ജനപ്രീതി കാരണമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിയിലേറെ നേടി ചിത്രം. റിലീസ് ചെയ്തിട്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോഴും ചിത്രം ഇപ്പോഴും ബോക്സ് ഓഫീസില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ ഏറ്റവും പുതിയ ഒന്ന് കേരള ബോക്സ് ഓഫീസില്‍ ആണ്.

കേരളത്തില്‍ നിന്ന് മാത്രം 70 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ് ഈ ചിത്രം. ഏത് ഭാഷാ സിനിമകളെയും സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണ് അത്. ഇതിനുമുന്‍പ് ആകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മലയാള സിനിമകള്‍ രണ്ടെണ്ണം മാത്രവും. 2018, പുലിമുരുകന്‍, ബാഹുബലി 2 എന്നിവയാണ് കേരളത്തില്‍ നിന്ന് ഇതിനുമുന്‍പ് 70 കോടി നേടിയ ചിത്രങ്ങള്‍‌. 

Latest Videos

undefined

2018 നേടിയത് 89.40 കോടിയും പുലിമുരുകന്‍ നേടിയത് 78.50 കോടിയും ബാഹുബലി 2 നേടിയത് 73 കോടിയുമായിരുന്നു. കേരളത്തിലെ മറ്റൊരു വമ്പന്‍ ഹിറ്റ് ആയ കെജിഎഫ് 2 ന് 68.50 ആണ് നേടാന്‍ കഴിഞ്ഞിരുന്നത്. അതേസമയം ബാഹുബലി 2 ന്‍റെ കേരള കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്സ് മറികടക്കുമെന്ന് ഉറപ്പാണ്. 

അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. തെലുങ്ക് പ്രേക്ഷകര്‍‌ ചിത്രം സ്വീകരിക്കുന്നപക്ഷം ബോക്സ് ഓഫീസില്‍ ഇനിയുമേറെ മുന്നോട്ട് പോകും ചിത്രം. 

ALSO READ : ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍; 'പവി കെയര്‍ ടേക്കറി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!