2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്.
കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇന്ന് മലയാള സിനിമ. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരും ഇന്ന് മലയാളം സിനിമകള്‍ക്ക് പ്രേക്ഷകരായുണ്ട്. ഒടിടിയില്‍ ഏതാനും വര്‍ഷങ്ങളായി ഇത് ദൃശ്യമാണെങ്കില്‍ തിയറ്റര്‍ റിലീസിലും അതിപ്പോള്‍ പ്രതിഫലിക്കുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് ആണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. തമിഴ്നാട്ടില്‍ വമ്പന്‍ വിജയം നേടിയ ചിത്രം ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റിലും ബോക്സ് ഓഫീസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്.
അമേരിക്കയിലാണ് അത്. യുഎസില്‍ നിന്ന് ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ (8.3 കോടി) ഇടംപിടിക്കുന്ന മലയാള ചിത്രം ആയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇന്നത്തെ ഷോകള്‍ക്കായുള്ള അഡ്വാന്‍സ് ബുക്കിംഗ് കൂടി ചേര്‍ത്താണ് ചിത്രം ഈ ബോക്സ് ഓഫീസ് നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്. 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്.
2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു, നേര്, ഭീഷ്‍മ പര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ്, കുറുപ്പ് എന്നിവയാണ് മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം മോളിവുഡ് ബോക്സ് ഓഫീസിലെ ഓള്‍ ടൈം ടോപ്പ് 10 ല്‍ ഉള്ളത്. അതേസമയം തമിഴ്നാട്ടില്‍ ഈ വാരാന്ത്യത്തിലും ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും മലയാളികള്‍ക്കൊപ്പം തമിഴരും മഞ്ഞുമ്മല്‍ ബോയ്സിന് പ്രേക്ഷകരായി എത്തുന്നുണ്ട്. അമേരിക്കയിലെ നേട്ടത്തിന് പിന്നിലുള്ള ഒരു പ്രധാന കാരണവും അതാണ്. അതേസമയം ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷന്‍ എത്ര വരെ പോകുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാലോകം.