ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍
തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച പ്രതികരണവും കളക്ഷനും നേടി വന്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതല്‍ കേരളത്തിലും വിദേശ മാര്‍ക്കറ്റുകളിലും തരംഗം തീര്‍ത്തിരുന്നു. തമിഴ്നാട്ടിലും ആദ്യദിനം മുതല്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സി ലഭിച്ചിരുന്നുവെങ്കിലും ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ സ്ക്രീന്‍ കൗണ്ട് കുറവായിരുന്നു. എന്നാല്‍ മസ്റ്റ് വാച്ച് ചിത്രമെന്ന് മൗത്ത് പബ്ലിസിറ്റി പടര്‍ന്നതോടെ നിലവിലുള്ള തമിഴ് സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലാണ് തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ 10 ദിനങ്ങളിലെ ആഗോള കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയിരിക്കുന്നത് 10 കോടി രൂപയാണ്. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. ശനിയാഴ്ച വരെയുള്ള കണക്കാണ് ഇത്. ശനിയാഴ്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലും കളക്ഷനിലും കേരളത്തിലെ കണക്കുകളെ ചിത്രം മറികടന്നിരുന്നു. ശനിയാഴ്ചത്തേക്കാള്‍ കൂടുതല്‍ സ്ക്രീന്‍ കൗണ്ടിലും ഷോ കൗണ്ടിലുമാണ് തമിഴ്നാട്ടില്‍ ഇന്ന് ചിത്രം കളിക്കുന്നത്. അതിനാല്‍ത്തന്നെ തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച കളക്ഷനും ഇന്നായിരിക്കും.
undefined
അതേസമയം കേരളത്തില്‍ നിന്ന് മാത്രം 10 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 35 കോടിക്ക് മുകളിലാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 75 കോടിയും. മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ നേട്ടമാണ് ഇത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടുന്ന ലൈഫ് ടൈം കളക്ഷന്‍ എത്രയെന്നത് ഇപ്പോള്‍ പ്രവചിക്കാനാവാത്ത അവസ്ഥയാണ്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള, പകുതിയിലധികവും തമിഴ് സംഭാഷണങ്ങളുള്ള ചിത്രത്തെ ഒരു തമിഴ് ചിത്രമായിപ്പോലുമാണ് തമിഴ് പ്രേക്ഷകര്‍ എടുത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കാര്യമായി എത്തുന്നത് എന്നതിനാല്‍ വലിയ പിന്തുണയാണ് ചിത്രത്തിന് തമിഴ് തിയറ്റര്‍ ഉടമകളും നല്‍കുന്നത്.
ALSO READ : 'മഞ്ഞുമ്മല്‍' എഫക്റ്റ്; 'ഗുണ' 4കെയില്‍ റീ റിലീസിന്? സംവിധായകന് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം