യാത്ര 2 തളരുന്നു.
മമ്മൂട്ടി വേഷമിട്ട പുതിയ തെലുങ്ക് ചിത്രമാണ് യാത്ര 2. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗം ആയിട്ടും ബോക്സ് ഓഫീസില്‍ വൻ ചലനം സൃഷ്‍ടിക്കാനാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. യാത്ര 2വിന് ആകെ 4.18 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നെറ്റ്കളക്ഷൻ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍കിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്, ഞായറാഴ്‍ചയായിട്ടും ഇന്നലെ നേടാനായത് 0.68 കോടി രൂപയാണ് എന്നും ഇന്ത്യയില്‍ റിലീസിന് 2.05 കോടിയും രണ്ടാം ദിവസം 0.75 കോടിയും മൂന്നാം ദിവസം 0.7 കോടിയും ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ഒരു ചിത്രമാണ് യാത്ര രണ്ടും. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. മമ്മൂട്ടിയുടെ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. ജീവയുടെ മികച്ച ഒരു കഥാപാത്രമാകും ചിത്രത്തില്‍ എന്നും കരുതിയിരുന്നത്
undefined
യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.
പേരും പുള്ളിയിലൂടെ ബാല നടനായിട്ടായിരുന്നു സിനിമയില്‍ ജീവയുടെ അരങ്ങേറ്റം. ആശൈ ആശൈയിലൂടെ ജീവ നായകനായി. കട്ട്രധു തമിഴ് ജീവ നായകനായ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. വരലരു മുഖ്യമാണ് ജീവ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക