ഭ്രമയുഗത്തിന് ആ രാജ്യത്ത് അവസാന ഷോ, മറ്റൊരിടത്ത് മലയാളത്തിലെ എക്കാലത്തെയും ഒന്നാമൻ

By Web Team  |  First Published Feb 28, 2024, 6:05 PM IST

അന്നാട്ടില്‍ ഭ്രമയുഗം നേടിയ ആദ്യയാഴ്‍ചയിലെ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടു.


മമ്മൂട്ടി വേഷപകര്‍ച്ചയില്‍ വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ഭ്രമയുഗം. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. നെതര്‍ലാന്റ്‍സില്‍ മാര്‍ച്ച് രണ്ടിനായിരിക്കും അവസാനത്തെ ഷോ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അന്നാട്ടിലെ വിതരണക്കാര്‍. എന്നാല്‍ ജര്‍മനിയില്‍ എക്കാലത്തെയും വീക്കെൻഡ് കളക്ഷൻ നേടിയിരിക്കുകയാണ് ഭ്രമയുഗം എന്ന് വിതരണക്കാരായ ലോകാ എന്റര്‍ടെയ്‍ൻമെന്റ്‍സ് അറിയിച്ചിരിക്കുന്നു.

മമ്മൂട്ടിയുടെ ഭ്രമയുഗം ജര്‍മനിയില്‍ ആദ്യത്തെ ആഴ്‍ച നേടിയതിന്റെ കണക്കുകള്‍ വിതരണക്കാര്‍ പുറത്തുവിട്ടു. ഭ്രമയുഗം ആകെ നേടിയത് 2.87 കോടി രൂപ എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.  പ്രേമലുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചിത്രം കേരളത്തില്‍ മുന്നേറിയത്. പിന്നീടെത്തിയ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നേറ്റവും അതിജീവിച്ചാണ് കളക്ഷനില്‍ ഭ്രമയുഗം സുവര്‍ണ നേട്ടത്തില്‍ എത്തിയത് എന്നത് മമ്മൂട്ടിയുടെ ആരാധകര്‍ക്കും ആവേശമാകുന്ന കാര്യമാണ്.

Latest Videos

undefined

മമ്മൂട്ടി നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നത് പ്രഖ്യാപനം തൊട്ടെ ഭ്രമയുഗം ചര്‍ച്ചകളില്‍ നിറയാൻ ഒരു കാരണമായിരുന്നു. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി ഭ്രമയുഗം എന്ന സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറാൻ കൊടുമണ്‍ പോറ്റിക്ക് കഴിയുകയും ചെയ്‍തു എന്നാണ് ആരാധകരുടെ പൊതുവെയുള്ള അഭിപ്രായങ്ങള്‍. കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി നായകനായി രാഹുല്‍ സദാശിവന്റെ സംവിധാനത്തിലുള്ള ഭ്രമയുഗം കേരളത്തില്‍ മാത്രമല്ല തമിഴ്‍നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റഫര്‍ സേവ്യര്‍. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലും നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുൻ അശോകനും സിദ്ധാര്‍ഥും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.

Read More: ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!