തമിഴ്‍നാട്ടിലും വൻ കുതിപ്പ്, ആദ്യ ആഴ്‍ചയില്‍ ഭ്രമയുഗം നേടിയത്

By Web Team  |  First Published Feb 20, 2024, 11:43 AM IST

മമ്മൂട്ടിയുടെ വേഷപകര്‍ച്ചയില്‍ അമ്പരന്നിരിക്കുകയാണ് തമിഴ്‍നാടും.


മമ്മൂട്ടിയുടെ ഭ്രമയുഗം പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമായിരിക്കുകയാണ്. കേരളത്തിനു പുറത്തും ഭ്രമയുഗം ചര്‍ച്ചയാകുകയാണ്. പ്രത്യേകതിച്ച് തമിഴ്‍നാട്ടില്‍ മമ്മൂട്ടി വേഷിട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‍നാട്ടില്‍ 73 ലക്ഷമാണ് ഓപ്പണിംഗ് വീക്കെൻഡില്‍ ഭ്രമയുഗത്തിന് ലഭിച്ചത് എന്നാണ് സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസിന് നേടിയത് 13.6 ലക്ഷമാണ്. വെള്ളിയാഴ്‍ച 9.2 ലക്ഷം നേടിയപ്പോള്‍ ശനിയാഴ്‍ച 22 ലക്ഷത്തില്‍ അധികം നേടാനായി. ഞായറാഴ്‍ച 27.3 ലക്ഷവും മമ്മൂട്ടി ചിത്രത്തിന് നേടാനായി എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വൻ കുതിപ്പാണ് ഭ്രമയുഗത്തിന്.

Latest Videos

undefined

കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ ഒരുക്കിയിരിക്കുന്നത്. എന്തായാലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയില്‍ എവിടെയായിരിക്കും തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസായി നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നും ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയറ്ററില്‍ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.

ആഗോളതലത്തില്‍ ഭ്രമയുഗം ആകെ 31 കോടി രൂപയിലധികം ഭ്രമയുഗം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ റിലീസിന് ഭ്രമയുഗം ഏഴ് കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കിയിരുന്നു.മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവൻ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ അശോകനും സിദ്ധാര്‍ഥും ഉണ്ട്.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!