മഞ്ഞുമ്മല്‍ ബോയ്സും, പ്രേമലുവും കുതിച്ച് കയറി; പിന്നിലേക്ക് പോയത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ഹിറ്റുകള്‍.!

By Web Team  |  First Published Mar 14, 2024, 2:33 PM IST

മലയാളത്തിലെ ഏറ്റവും കൂടുതല്‍ ഗ്രോസ് നേടിയ 5 ചിത്രങ്ങളുടെ പട്ടിക ഒന്ന് മാറി മറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയാണ്. 
 


കൊച്ചി: മലയാള സിനിമയിൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്റര്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോഡാണ്  മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് എത്തിയിരിക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ ഒരുവർഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തിരിക്കുന്നത്.  175 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. മഞ്ഞുമ്മൽ നേടിയിരിക്കുന്നത് 175-176 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷരിപ്പോൾ.

Latest Videos

undefined

ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ഗ്രോസ് നേടിയ ചിത്രങ്ങളുടെ പട്ടിക ഒന്ന് മാറി മറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയാണ്. 

ഇതില്‍ 176 കോടി നേടി മഞ്ഞുമ്മല്‍ ഒന്നാം സ്ഥാനത്താണ്. ഇനിയും തീയറ്റര്‍ റണ്ണിംഗ് ഉള്ളതിനാല്‍ മലയാളത്തില ആദ്യത്തെ 200 കോടി ഗ്രോസ് വരെയുള്ള സാധ്യത മഞ്ഞുമ്മലിന് മുന്നിലുണ്ട്. രണ്ടാം സ്ഥാനത്ത് ടൊവിനോ നായകനായി എത്തിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ്. കാവ്യഫിലിംസ് നിര്‍മ്മിച്ച ചിത്രം 175 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.

മൂന്നാം സ്ഥാനത്ത് 2016 ചിത്രം പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 152 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. നാലാം സ്ഥാനത്ത് ലൂസിഫറാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ 127 കോടിയാണ് നേടിയത്. പ്രമേലുവാണ് അഞ്ചാം സ്ഥാനത്ത് അവസാനം പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം ആഗോളതലത്തില്‍ ചിത്രം 100 കോടി കടന്നിട്ടുണ്ട്. ഈ ചിത്രത്തിനും തീയറ്റര്‍ റണ്ണിംഗ് ടൈം അവശേഷിക്കുന്നുണ്ട്. 

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും മലയാളത്തിലെ ഏറ്റവും കൂടുതല്‍ ഗ്രോസ് നേടിയ 5 ചിത്രങ്ങളുടെ പട്ടികയിലേക്ക് കുതിച്ച് കയറിയപ്പോള്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഒരോ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ നിന്നും പുറത്തായി നേര് (86 കോടി), ഭീഷ്മ പര്‍വ്വം (85) കോടി എന്നീ ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ നിന്നും പുറത്തായത്. 

കൂടെ പോയിട്ട് പിന്നീട് അത് നടന്നു എന്ന് പറയുന്നത് ശരിയല്ല; സിനിമ രംഗത്തെ മീ ടു ആരോപണങ്ങളില്‍ നടി പ്രിയങ്ക

'മലയാള സിനിമയോട് ആ കാര്യത്തില്‍ അസൂയ തോന്നുന്നു': തുറന്നു പറഞ്ഞ് എസ്എസ് രാജമൗലി
 

click me!