ഭ്രമയുഗം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
മമ്മൂട്ടി വേഷമിട്ട് എത്തിയ പുതിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ വേഷപകര്‍ച്ച വലിയ ചര്‍ച്ചയായിട്ടുണ്ട്. അത് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നു. കേരള ബോക്സ് ഓഫീസില്‍ 17.75 കോടി രൂപ നേടാനായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ഭ്രമയുഗം ആകെ 44 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് കണക്കുകളായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.. ഇന്നലെ മാത്രം 77 ലക്ഷമായിരുന്നു ചിത്രം നേടിയത്. ഇങ്ങനെ പോയാല്‍ പെട്ടെന്ന് 50 കോടി ക്ലബില്‍ ഭ്രമയുഗം എത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
undefined
കറുപ്പിലും വെളുപ്പിലും മാത്രമായിട്ട് ഭ്രമയുഗം സിനിമ ഒരുക്കിയതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്തായാലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയില്‍ എവിടെയായിരിക്കും തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച ശേഷം എത്തുക എന്ന അപ്‍ഡേറ്റും ചര്‍ച്ചായിരുന്നു. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസായി നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നും ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തിയറ്ററില്‍ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടി കൊടുമണ്‍ പോറ്റിയായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ച രാഹുല്‍ സദാശിവനും വലിയ അഭിനന്ദനങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. ക്രിസ്റ്റോ സേവ്യറായിരുന്നു ഭ്രമയുഗത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഛായാഗ്രാഹണം ഷെഹനാസ് ജലാലും. അര്‍ജുൻ അശോകനും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.
Read More: കോളിവുഡിലെ ഉയര്‍ന്ന തുക, വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചതിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക