അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം കാണാന്‍ ആളു കയറുന്നുണ്ടോ?: മെം അടല്‍ ഹൂം ആദ്യദിന കളക്ഷന്‍.!

By Web Team  |  First Published Jan 20, 2024, 5:41 PM IST

ഋഷി വിർമാനിയും രവി ജാദവും ചേർന്നാണ് മെം അടല്‍ ഹൂമിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം ജനുവരി 19-ന് തിയേറ്ററുകളിൽ എത്തിയത്. 


ദില്ലി: രവി ജാദവ് സംവിധാനം ചെയ്ത മെം അടല്‍ ഹൂം എന്ന ചിത്രം ജനുവരി 19 വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിത്.  ആഭ്യന്തര ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് സക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. ചിത്രം അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതമാണ് കാണിക്കുന്നത്. പങ്കജ് ത്രിപാഠിയാണ്  വാജ്‌പേയിയെ അവതരിപ്പിക്കുന്നത്. 

ഋഷി വിർമാനിയും രവി ജാദവും ചേർന്നാണ് മെം അടല്‍ ഹൂമിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം ജനുവരി 19-ന് തിയേറ്ററുകളിൽ എത്തിയത്. ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡിന്‍റെയും ലെജൻഡ് സ്റ്റുഡിയോസിന്‍റെയും ബാനറില്‍ വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Latest Videos

undefined

രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രമാണ് ചിത്രം. വാജ്‌പേയിയുടെ ജനസംഘ കാലം മുതല്‍ ബിജെപി രൂപീകരണവും പ്രധാനമന്ത്രിയായുള്ള പ്രധാന സംഭവങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്. കാര്‍ഗില്‍ യുദ്ധകാലഘട്ടം, പൊഖ്റാന്‍ ആണവ പരീക്ഷണം പോലുള്ള സംഭവങ്ങളും ചിത്രത്തിലുണ്ട്. 

അതേ സമയം സക്നില്‍ക്.കോം കണക്കുകള്‍  പ്രകാരം ചിത്രം ആദ്യ ദിവസത്തില്‍ 1.15 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങള്‍ വരുന്നതിനാല്‍ കൂടുതല്‍ കളക്ഷന്‍ വരും ദിവസങ്ങളില്‍ ചിത്രം നേടിയേക്കും. 

നാല് കൊല്ലം മുന്‍പ് കഴിച്ച ആദ്യ വിവാഹം രണ്ട് മാസം മുന്‍പ് പിരിഞ്ഞ് ഷൊയ്ബ് മാലിക്കുമായി നിക്കാഹ്; ആരാണ് ഈ സന?

2023ല്‍ ബോക്സോഫീസിനെ ഞെട്ടിച്ച ഹിറ്റ്: 80 കോടി മുടക്കി 525 കോടി; ചിത്രത്തിന് പുതിയ ഭാഗം വരുന്നു.!

click me!